കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് അപകടം. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവറാണ് പെട്ടെന്ന് തകര്‍ന്നുവീണത്.
സംഭവസമയത്ത് പ്ലാറ്റ്‌ഫോമില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. ടവര്‍ തകര്‍ന്നുവീണതോടെ സ്റ്റേഷനില്‍ ആശങ്ക പരന്നെങ്കിലും ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സംഭവത്തെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ക്ലോക്ക് ടവര്‍ തകര്‍ന്നുവീഴാന്‍ കാരണമായ സാഹചര്യം പരിശോധിച്ചുവരികയാണ്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അപകടസ്ഥലം താല്‍ക്കാലികമായി നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.















