സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 07:46 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനമർദത്തിന്റെ സ്വാധീനം തുടരുന്നതിനാൽ ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ പാത്തി നിലനിൽക്കുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ഉത്തർപ്രദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ശക്തി കൂടിയ ന്യൂനമർദ മേഖല രൂപപ്പെട്ടിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്ക്-കിഴക്കൻ ദിശയിലേക്ക് നീങ്ങി ക്രമേണ ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. തിങ്കളാഴ്ച വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴ തുടരുമെന്നും പ്രവചിക്കുന്നു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് മുന്നറിയിപ്പുണ്ട്. നദിക്കരകൾ, അണക്കെട്ടുകളുടെ താഴ്ന്ന പ്രദേശങ്ങൾ, വെള്ളക്കെട്ട് പതിവുള്ള മേഖലകൾ എന്നിവിടങ്ങളിലുള്ളവരും മുൻകരുതൽ സ്വീകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളെക്കുറിച്ച് മുൻകൂട്ടി വിവരം ശേഖരിച്ച് ആവശ്യമായാൽ പകൽ സമയത്തുതന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റോടുകൂടിയ നേരിയ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റ് സംസ്ഥാനത്ത് ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും ഇടയാക്കാൻ സാധ്യതയുള്ളതിനാൽ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്നും, അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അധികൃതർ മുന്നറിയിപ്പ് നൽകി

Tags: HEAVY RAIN ALERT
ShareTweetSendShare

More News from this section

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

Latest News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies