'ഇതാണോ മാപ്പപേക്ഷ?'; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഇതാണോ മാപ്പപേക്ഷ?’; കെ. ബിജു IASനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിനും രക്ഷിക്കാനാകില്ലെന്ന് മുന്നറിയിപ്പ്; പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 02:24 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദ പ്രോസിക്യൂഷൻ ഉത്തരവിൽ സമർപ്പിച്ച മാപ്പപേക്ഷ തള്ളി വകുപ്പ് സെക്രട്ടറി കെ. ബിജു IASനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. “ഇതാണോ നിരുപാധിക മാപ്പപേക്ഷ?” എന്ന് ചോദിച്ച കോടതി, സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം നൽകി.

കേസിന്റെ വാദത്തിനിടെ കോടതി നടത്തിയ പരാമർശങ്ങളും ശ്രദ്ധേയമായി. “കോടതിയോട് ഏറ്റുമുട്ടിയാൽ സർക്കാരിന് രക്ഷിക്കാനാകില്ല. എങ്ങനെ നേരിടണമെന്ന് കോടതിക്ക് അറിയാം” എന്നായിരുന്നു ഹൈക്കോടതിയുടെ മുന്നറിയിപ്പ്.

‘ജനങ്ങളെയാണ് സേവിക്കേണ്ടത്, സർക്കാരിനെയല്ല’

കേസിൽ മുൻ വകുപ്പ് സെക്രട്ടറിയായ എ.പി.എം. മുഹമ്മദ് ഹനീഷിനെയും കോടതി വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിനെയല്ല, ജനങ്ങളെയാണ് സേവിക്കേണ്ടതെന്ന് കോടതി ഓർമിപ്പിച്ചു. സർക്കാർ ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ ഭരണഘടനാപരമായ ഉത്തരവാദിത്തം മറക്കരുതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

സർക്കാർ ഉദ്യോഗസ്ഥർ ഭീഷണികൾക്ക് വഴങ്ങരുതെന്നും “ധീരന് മരണം ഒരിക്കലേയുള്ളൂ” എന്ന പരാമർശവും കോടതി നടത്തി.

മാപ്പപേക്ഷ നൽകിയെങ്കിലും അംഗീകരിച്ചില്ല

കശുവണ്ടി കോർപ്പറേഷൻ അഴിമതി കേസിലെ വിവാദ പ്രോസിക്യൂഷൻ ഉത്തരവിനെ തുടർന്ന് കോടതിയലക്ഷ്യ നടപടിയുടെ പശ്ചാത്തലത്തിൽ കെ. ബിജു ഐഎഎസ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി നിരുപാധികം മാപ്പപേക്ഷ നൽകിയിരുന്നു.

പ്രോസിക്യൂഷൻ അനുമതി ഉത്തരവിലെ പരാമർശങ്ങൾ അനുചിതമായിപ്പോയെന്നും, കോടതിക്കെതിരായ എല്ലാ പരാമർശങ്ങളും പിൻവലിക്കുന്നതായും അദ്ദേഹം സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. പിഴവ് ബോധ്യപ്പെട്ടതിനെ തുടർന്ന് വിവാദ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവിറക്കിയതായും അദ്ദേഹം കോടതിയെ അറിയിച്ചു.

എന്നാൽ ഈ വിശദീകരണത്തിൽ തൃപ്തരാകാതിരുന്ന കോടതി, അടുത്ത ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.

Tags: Cashew Corporation Casekerala governmentkerala high courtContempt Of CourtK Biju IAS
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Latest News

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies