മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 03:03 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സമൂഹമാധ്യമങ്ങളിൽ വൈറലായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അനുവദിച്ചിരുന്ന സംരക്ഷണം പിൻവലിക്കാൻ പോലീസിന് ഹൈക്കോടതി നിർദേശം നൽകി. പെൺകുട്ടി സംരക്ഷണം ആവശ്യപ്പെട്ടാൽ മാത്രം മതിയായ സുരക്ഷ ഒരുക്കിയാൽ മതിയെന്നും കോടതി വ്യക്തമാക്കി.

പെൺകുട്ടിയെ കാണാനില്ലെന്നും, കോടതിയിൽ നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇത്തരത്തിൽ ബന്ധപ്പെടാനാകാത്ത സാഹചര്യം പെൺകുട്ടിയുടെ പതിവായി മാറിയതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇതോടെയാണ് ജൂൺ 19-ന് നൽകിയ പോലീസ് സംരക്ഷണ ഉത്തരവ് ഹൈക്കോടതി പിൻവലിച്ചത്.

വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമാൻ ഖാനും മാർച്ച് 11-നാണ് വിവാഹിതരായത്. കേരളത്തിലെത്തിയ ഇരുവരും പൂവാറിന് സമീപമുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹച്ചടങ്ങ് നടത്തിയത്. ചടങ്ങിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, വി. ശിവൻകുട്ടി, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ്, രാജ്യസഭാ എംപി എ.എ. റഹീം എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു.

എന്നാൽ പിന്നീട് കേസിൽ നിർണായക വഴിത്തിരിവുണ്ടായി. ദേശീയ പട്ടികവർഗ കമ്മിഷന്റെ (National Commission for Scheduled Tribes) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മധ്യപ്രദേശ് പോലീസ് മുഹമ്മദ് ഫർമാൻ ഖാനെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിക്ക് 16 വയസ്സ് മാത്രമാണുള്ളതെന്നും, വിവാഹസമയത്ത് ഹാജരാക്കിയ ജനന സർട്ടിഫിക്കറ്റ് വ്യാജമാണെന്നും ദേശീയ പട്ടികവർഗ കമ്മിഷൻ കണ്ടെത്തിയിരുന്നു.

തുടർന്നാണ് കേസിൽ അന്വേഷണം ശക്തമാക്കിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഹൈക്കോടതി ഇപ്പോൾ പോലീസ് സംരക്ഷണം പിൻവലിച്ചിരിക്കുന്നത്. അതേസമയം, ഭാവിയിൽ പെൺകുട്ടി സുരക്ഷ ആവശ്യപ്പെട്ടാൽ ഉടൻ സംരക്ഷണം നൽകണമെന്ന് പോലീസിന് കോടതി നിർദേശം നൽകി.

Tags: weddingViral Girl
Share
Tweet
SendShare

More News from this section

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

Latest News

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies