ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 02:56 pm IST
Facebook
Twitter
WhatsAppTelegram

ലിസ്ബണ്‍: ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിന് പിന്നാലെ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് രാജിവെച്ചതോടെ പുതിയ കോച്ചിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുന്‍ അല്‍ നസര്‍ പരിശീലകനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിശ്വസ്തനുമായ ജോര്‍ജ് ജീസസിന്റെ പേരാണ് മുന്‍നിരയില്‍ ഉയരുന്നത്.

71-കാരനായ ജീസസുമായി ഫെഡറേഷന്‍ പ്രസിഡന്റ് പെഡ്രോ പ്രോന്‍സ ഇതിനകം ചര്‍ച്ചകള്‍ക്ക് തയ്യാറായതായി പോര്‍ച്ചുഗീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമനം യാഥാര്‍ഥ്യമായാല്‍ ദേശീയ ടീമിനെ പരിശീലിപ്പിക്കുന്ന ജീസസിന്റെ ആദ്യ അനുഭവമായിരിക്കും ഇത്.

കഴിഞ്ഞ സീസണില്‍ സൗദി ക്ലബായ അല്‍ നസറില്‍ റൊണാള്‍ഡോയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിച്ച ജീസസ്, ടീമിനെ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അതിനാല്‍ ദേശീയ ടീമിലും റൊണാള്‍ഡോയെ ചുറ്റിപ്പറ്റിയുള്ള പദ്ധതികളുമായി അദ്ദേഹം എത്തുമോയെന്ന ചര്‍ച്ചകള്‍ ശക്തമാണ്.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്‌പെയിനിനോട് 1-0ന് തോറ്റതിന് പിന്നാലെയാണ് റോബര്‍ട്ടോ മാര്‍ട്ടിനസ് സ്ഥാനമൊഴിഞ്ഞത്. ‘ദേശീയ ടീമിന് പുതിയ ദിശ ആവശ്യമാണ്. ഫെഡറേഷന്റെ തീരുമാനത്തെ ഞാന്‍ മാനിക്കുന്നു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വമ്പന്‍ താരനിരയുണ്ടായിട്ടും പോര്‍ച്ചുഗലിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതാണ് മാര്‍ട്ടിനസിന്റെ പുറത്താകലിന് പ്രധാന കാരണം. റാഫേല്‍ ലിയാവോ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ, വിറ്റിഞ്ഞ, ജോവോ നെവസ് തുടങ്ങി യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരങ്ങള്‍ ടീമിലുണ്ടായിരുന്നെങ്കിലും കിരീടപ്പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നിറംമങ്ങിയിരുന്നു.

റൊണാള്‍ഡോയെ എല്ലാ മത്സരങ്ങളിലും പ്രധാന താരമായി നിലനിര്‍ത്തിയ മാര്‍ട്ടിനസിന്റെ തീരുമാനങ്ങളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. 41-ാം വയസ്സിലും ടീമിന്റെ പ്രധാന ആശ്രയമായി റൊണാള്‍ഡോയെ ഉപയോഗിച്ചതാണ് തന്ത്രപരമായ പിഴവെന്ന വിലയിരുത്തലും ഉയര്‍ന്നു.

അതേസമയം, ജീസസും റൊണാള്‍ഡോയുടെ കഴിവില്‍ വലിയ വിശ്വാസമുള്ള പരിശീലകനാണ്. അല്‍ നസറിലെ കാലത്ത് റൊണാള്‍ഡോയെ പൂര്‍ണ പിന്തുണയോടെ ഉപയോഗിച്ച ജീസസ്, അദ്ദേഹത്തിന്റെ മികച്ച ഫോം പ്രയോജനപ്പെടുത്തി ടീമിന് കിരീടം സമ്മാനിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന പരിശീലനജീവിതത്തില്‍ ബെന്‍ഫിക്ക, സ്‌പോര്‍ട്ടിങ് സിപി, ഫെനര്‍ബാഷെ, അല്‍ ഹിലാല്‍, അല്‍ നസര്‍ തുടങ്ങിയ പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള ജീസസ്, ദേശീയ ടീമില്‍ എത്തിയാല്‍ പോര്‍ച്ചുഗലിന്റെ അടുത്ത തലമുറയെ എങ്ങനെ വാര്‍ത്തെടുക്കുമെന്നതാണ് ഇനി ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്. അതോടൊപ്പം തന്നെ, റൊണാള്‍ഡോയെ കേന്ദ്രീകരിച്ചുള്ള പോര്‍ച്ചുഗലിന്റെ യാത്ര തുടരുമോ എന്ന ചോദ്യത്തിനും ഈ നിയമനം നിര്‍ണായക ഉത്തരമാകുമെന്ന വിലയിരുത്തലുമുണ്ട്.

Tags: REPORTJorge JesusPortugal head coach
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies