ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 04:28 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: വിഷ പ്രാണിയുടെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു. പ്രഭാസ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം നടന്നത്. സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (AICWA) രംഗത്തെത്തി. സംഭവത്തെക്കുറിച്ച് നടി സുദീപ ചാറ്റർജി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിശദീകരണം മണിക്കൂറുകൾക്കകം പിൻവലിച്ചതും ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഷൂട്ടിംഗ് പൂർത്തിയായ ശേഷം, കാടുപിടിച്ച ഭാഗത്ത്  സാങ്കേതിക പ്രവർത്തകരുമായി സംസാരിച്ചുനിൽക്കുന്നതിനിടെയാണ് രാജേഷ് ശർമ്മയെ എന്തോ കടിച്ചത്.  വിഷമുള്ള ചിലന്തിയോ മറ്റേതെങ്കിലും പ്രാണിയോ കടിച്ചതെന്നാണ് ആദ്യം പുറത്തുവന്ന വിവരം.

ബുദ്ധിമുട്ടുകൾ അനുഭവപ്പെടാത്തതിനെ തുടർന്ന് ഉടൻ ചികിത്സ തേടിയില്ലെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് മണിക്കൂറുകൾക്ക് ശേഷം ആരോഗ്യനില മോശമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില പൂർണമായി തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

സെറ്റിൽ ആവശ്യമായ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ഉണ്ടായിരുന്നോയെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നും, ഗുരുതരാവസ്ഥയിലായപ്പോൾ എന്തുകൊണ്ട് ഉടൻ മികച്ച ആശുപത്രിയിലേക്ക് മാറ്റിയില്ലെന്നും ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ ചോദിച്ചു. അന്വേഷണത്തിൽ അശ്രദ്ധയോ സുരക്ഷാ വീഴ്ചയോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും, രാജേഷ് ശർമ്മയുടെ ചികിത്സാച്ചെലവ് മുഴുവൻ നിർമാതാക്കൾ ഏറ്റെടുക്കണമെന്നും എഐസിഡബ്ല്യുഎ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തെക്കുറിച്ച് നടി സുദീപ ചാറ്റർജി സമൂഹമാധ്യമത്തിൽ പങ്കുവെച്ച വിശദീകരണം 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്തതും ചർച്ചയാകുകയാണ്. പ്രസ്താവന പിൻവലിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ‘സ്പെഷ്യൽ 26’, ‘ബജ്‌റംഗി ഭായ്ജാൻ’, ‘ടോയ്‌ലറ്റ്: ഏക് പ്രേം കഥ’, ‘തനു വെഡ്സ് മനു റിട്ടേൺസ്’, ‘ഖോസ്ലാ കാ ഘോസ്ലാ’ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് ശർമ്മ.

Tags: actorinsect bite
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies