'അയ്യപ്പന് പബ്ലിസിറ്റി വേണ്ട'; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2026, 06:42 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ ഇനി അയ്യപ്പ സംഗമം സംഘടിപ്പിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍. അയ്യപ്പന് പ്രചാരണത്തിന്റെ ആവശ്യമില്ലെന്നും അതിനാല്‍ ഇത്തരം പരിപാടികള്‍ ഇനി നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംഗമം നടത്തിയ കമ്പനിക്ക് നല്‍കാനുള്ള തുക സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ നിന്ന് നല്‍കുമെന്നും ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകളോടെയാണ് ഇത്തവണ തീര്‍ഥാടന സീസണിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഭക്തര്‍ക്കുള്ള സേവനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനും ക്രമക്കേടുകള്‍ ഒഴിവാക്കാനുമുള്ള നിരവധി തീരുമാനങ്ങള്‍ ഇതിനോടകം കൈക്കൊണ്ടിട്ടുണ്ട്.

പടിപൂജ ബുക്ക് ചെയ്ത് വര്‍ഷങ്ങളായി കാത്തിരിക്കുന്ന ഭക്തരുടെ ബുദ്ധിമുട്ട് കുറയ്‌ക്കുന്നതിനായി പുതിയ പരിഷ്‌കാരവും നടപ്പാക്കും. ഒരു ദിവസം പരമാവധി അഞ്ച് പേര്‍ക്ക് വരെ പടിപൂജ അനുവദിക്കുന്ന രീതിയിലേക്ക് മാറ്റം വരുത്താനാണ് തീരുമാനം. നിലവില്‍ 2048 വരെ പടിപൂജ ബുക്കിങ് പൂര്‍ത്തിയായ സാഹചര്യത്തിലാണ് ഈ നടപടി.

സന്നിധാനത്തെ 690 മുറികളില്‍ 550 എണ്ണം ഓണ്‍ലൈന്‍ ബുക്കിങ് വഴി മാത്രമാകും ഭക്തര്‍ക്ക് അനുവദിക്കുക. മുറി ബുക്കിങ്ങിനുള്ള ഡെപ്പോസിറ്റ് തുക പൂര്‍ണമായും ഒഴിവാക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കുന്നതിലൂടെ മുന്‍കാലങ്ങളില്‍ ഉയര്‍ന്ന സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ക്കും വിരാമമാകുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതീക്ഷ.

തീര്‍ഥാടകരുടെ തിരക്ക് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ഇത്തവണ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനവും ശബരിമലയില്‍ നടപ്പാക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്താന്‍ മൂന്നംഗ വിദഗ്ധ സമിതിയെ നിയോഗിക്കാനും തീരുമാനമായി. വാസ്തുവിദ്യാ ഗുരുകുലത്തിന്റെ മേല്‍നോട്ടത്തില്‍ സന്നിധാനത്ത് ശബരീതീര്‍ഥ കുളം നിര്‍മ്മിക്കുന്ന പദ്ധതിയും ബോര്‍ഡ് പ്രഖ്യാപിച്ചു.

കഴിഞ്ഞ തീര്‍ഥാടന കാലയളവില്‍ മരണപ്പെട്ട 51 അയ്യപ്പഭക്തരുടെ കുടുംബങ്ങള്‍ക്ക് തീര്‍ഥാടകരില്‍ നിന്ന് സമാഹരിച്ച ഫണ്ടില്‍ നിന്ന് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.

Tags: SABARIMALAK Jayakumarno more ayappa sangama
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies