ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓണയാത്ര പ്ലാൻ ചെയ്യുന്നവർ ശ്രദ്ധിക്കുക ; മൂന്ന് സ്പെഷ്യൽ ട്രെയിനുകളുടെ ബുക്കിങ് ഇന്ന് മുതൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2026, 08:03 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവേ അനുവദിച്ച മൂന്ന് പ്രത്യേക ട്രെയിനുകളുടെ ടിക്കറ്റ് റിസർവേഷൻ ഇന്നുമുതൽ ആരംഭിച്ചു. കേരളത്തിലേക്കും കേരളത്തിൽ നിന്നുമുള്ള യാത്രക്കാർക്ക് ആശ്വാസമാകുന്ന രീതിയിലാണ് ചെന്നൈ–കൊല്ലം, തിരുവനന്തപുരം നോർത്ത്–മംഗളൂരു, ബെംഗളൂരു–എറണാകുളം റൂട്ടുകളിൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഓണാവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് പ്രത്യേക ട്രെയിനുകൾ അനുവദിച്ചത്. വിവിധ ദിവസങ്ങളിലായി ഓഗസ്റ്റിലും സെപ്റ്റംബറിലുമായി സർവീസുകൾ നടത്തും.

ചെന്നൈ – കൊല്ലം സ്പെഷ്യൽ

06117 നമ്പർ ട്രെയിൻ ഓഗസ്റ്റ് 13, 15, 20, 22, 27, 29, സെപ്റ്റംബർ 3, 5 തീയതികളിൽ രാത്രി 11.50-ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം വൈകിട്ട് 4.20-ന് കൊല്ലത്തെത്തും.

മടക്ക സർവീസായ 06118 ഓഗസ്റ്റ് 14, 16, 21, 23, 28, 30, സെപ്റ്റംബർ 4, 6 തീയതികളിൽ വൈകിട്ട് 6.45-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.35-ന് ചെന്നൈയിലെത്തും.

ട്രെയിനിൽ ഒരു ഫസ്റ്റ് എസി-കം-ടു ടിയർ കോച്ച്, രണ്ട് എസി ടു ടിയർ, 13 സ്ലീപ്പർ, രണ്ട് ജനറൽ കോച്ചുകൾ ഉൾപ്പെടും.

തിരുവനന്തപുരം നോർത്ത് – മംഗളൂരു സ്പെഷ്യൽ

തിരുവനന്തപുരം നോർത്തിൽ നിന്ന് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 തീയതികളിൽ രാവിലെ 9 മണിക്ക് പുറപ്പെടുന്ന 06093 ട്രെയിൻ രാത്രി 9 മണിക്ക് മംഗളൂരുവിലെത്തും.

മടക്ക സർവീസായ 06094 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 3 തീയതികളിൽ ഉച്ചയ്‌ക്ക് 3.15-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.30-ന് തിരുവനന്തപുരം സെൻട്രലിലെത്തും.

എറണാകുളം – ബെംഗളൂരു എസ്.എം.വി.ടി സ്പെഷ്യൽ

06147 ട്രെയിൻ ഓഗസ്റ്റ് 9, 16, 23, 30, സെപ്റ്റംബർ 6 തീയതികളിൽ രാത്രി 11.10-ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്‌ക്ക് 12.45-ന് ബെംഗളൂരു എസ്.എം.വി.ടി സ്റ്റേഷനിലെത്തും.

മടക്ക സർവീസായ 06148 ഓഗസ്റ്റ് 10, 17, 24, 31, സെപ്റ്റംബർ 7 തീയതികളിൽ വൈകിട്ട് 4 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 5.45-ന് എറണാകുളത്തെത്തും.

പ്രധാന സ്റ്റോപ്പുകൾ

ഈ പ്രത്യേക ട്രെയിനുകൾ എറണാകുളം, ആലുവ, തൃശ്ശൂർ, പാലക്കാട്, സേലം, ഈറോഡ്, തിരുപ്പൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, കോട്ടയം, ചെങ്ങന്നൂർ, കായംകുളം തുടങ്ങി നിരവധി പ്രധാന സ്റ്റേഷനുകളിൽ നിർത്തും.

ഓണ അവധിക്കാലത്ത് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Tags: indian railwaysspecial trainOnam Special TrainKerala Special TrainTrain Ticket Booking
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies