വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 07:44 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്ക് ആശ്വാസമായി ബസ് കൺസെഷൻ ചട്ടങ്ങളിൽ നിർണായക ഭേദഗതി വരുത്തി മോട്ടോർ വാഹന വകുപ്പ്. വിദ്യാർത്ഥികളുടെ കൺസെഷൻ പ്രായപരിധി 24ൽ നിന്ന് 27 വയസായി ഉയർത്തിയതോടൊപ്പം, കൺസെഷൻ ലഭിക്കുന്ന യാത്രാ പരിധി 40 കിലോമീറ്ററായും വർധിപ്പിച്ചു.

വിദ്യാർത്ഥികളും ബസ് ജീവനക്കാരും തമ്മിൽ കൺസെഷനെ ചൊല്ലി പതിവായി ഉയരുന്ന തർക്കങ്ങൾ പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് അധികൃതർ വ്യക്തമാക്കി. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ നിരക്കിൽ യാത്ര ചെയ്യാം.

എന്നാൽ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ സമയ (Full-time) വിദ്യാർത്ഥികൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. ക്രാഷ് കോഴ്സുകളും പാർട്ട് ടൈം കോഴ്സുകളും പഠിക്കുന്നവർക്ക് കൺസെഷന് അർഹതയുണ്ടാകില്ല.

കൺസെഷൻ കാർഡ് വിതരണത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനായി ഇനി മുതൽ അപേക്ഷാ നടപടികൾ പൂർണമായും ഓൺലൈനിലേക്കാണ് മാറ്റുന്നത്. “MVD LEADS” മൊബൈൽ ആപ്പ് വഴിയാണ് വിദ്യാർത്ഥികൾ അപേക്ഷിക്കേണ്ടത്.

ആപ്പിൽ രജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മാത്രമേ കൺസെഷൻ അനുവദിക്കൂ. വിദ്യാർത്ഥിയുടെ അപേക്ഷ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തിന് ആപ്പ് വഴി ലഭിക്കുകയും, അപേക്ഷകൻ അവിടെ പഠിക്കുന്ന വിദ്യാർത്ഥിയാണെന്ന് സ്ഥിരീകരിച്ച ശേഷമാണ് മോട്ടോർ വാഹന വകുപ്പ് അന്തിമ അംഗീകാരം നൽകുക.

പുതിയ സംവിധാനം കൺസെഷൻ കാർഡ് വിതരണത്തിലെ ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും അർഹരായ വിദ്യാർത്ഥികൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.

Tags: Kerala Private busStudent Bus Concession KeralaMVD LEADS AppKerala Motor Vehicles DepartmentBus Concession Age Limit
ShareTweetSendShare

More News from this section

ആലുവ ജില്ലാ ആശുപത്രിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് ഓവർഡോസ്; ഡോക്ടർക്കെതിരെ കേസ്

ആലപ്പുഴയിൽ കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; യുവാവ് കുത്തേറ്റ് മരിച്ചു

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

Latest News

വിദ്യാർത്ഥി ബസ് കൺസെഷനിൽ വൻ മാറ്റം; പ്രായപരിധി 27 വയസ്സാക്കി ഉയർത്തി , യാത്രാ പരിധി 40 കിലോമീറ്റർ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies