ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ '64 ടീം' കാര്‍ഡ്?
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2026, 05:08 pm IST
Facebook
Twitter
WhatsAppTelegram

സൂറിച്ച്: 2030 ഫിഫ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി വര്‍ധിപ്പിക്കാന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത ഫിഫ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും വിജയിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് അന്താരാഷ്‌ട്ര ഫുട്‌ബോള്‍ വൃത്തങ്ങളില്‍ പ്രചരിക്കുന്ന വിവരം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആഫ്രിക്കന്‍ ഫുട്‌ബോള്‍ നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കാനാണ് ഇന്‍ഫാന്റിനോ ശ്രമിക്കുന്നത്. അതിന് പ്രതിഫലമായി ആഫ്രിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനിലെ (ഇഅഎ) നേതൃത്വത്തിന് സംഘടനയുടെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി നിലവിലെ പ്രസിഡന്റിന് അധിക കാലാവധി ലഭ്യമാക്കാനുള്ള നീക്കവും ഉണ്ടാകാമെന്നാണ് ആരോപണം.

2026 ലോകകപ്പ് തന്നെ ആദ്യമായി 48 ടീമുകളോടെയാണ് നടക്കുന്നത്. അതിന് പിന്നാലെ വെറും നാല് വര്‍ഷത്തിനുള്ളില്‍ 64 ടീമുകളിലേക്ക് വീണ്ടും വ്യാപനം നടത്താനുള്ള സാധ്യതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പുരുഷ ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 64 ആക്കി ഉയര്‍ത്തുന്ന നിര്‍ദേശം 2026 ലോകകപ്പിന് ശേഷം ഫിഫയുടെ ബന്ധപ്പെട്ട സമിതികള്‍ ചര്‍ച്ച ചെയ്യുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞത്. ലോക ഫുട്‌ബോളിലെ എല്ലാ രാജ്യങ്ങള്‍ക്കും ലോകകപ്പില്‍ കളിക്കുകയെന്ന സ്വപ്‌നം കാണാനുള്ള അവസരം ലഭിക്കണമെന്നാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സ്വിസ് ബ്രോഡ്കാസ്റ്ററായ ബ്ലൂ സ്പോര്‍ട്ട്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്‍ഫാന്റിനോയുടെ പ്രതികരണം. അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവര്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ലോകകപ്പ് ആദ്യമായാണ് 48 ടീമുകളോടെ നടക്കുന്നത്. 1998 മുതല്‍ 2022 വരെ 32 ടീമുകളോടെയായിരുന്നു ലോകകപ്പ് നടന്നിരുന്നത്. 2030 ലോകകപ്പ് 64 ടീമുകളോടെ നടത്തണമെന്ന നിര്‍ദേശം ആദ്യമായി മുന്നോട്ടുവച്ചത് 2025 മാര്‍ച്ചില്‍ ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനായ കോണ്‍മെബോളാണ്.

ലോകകപ്പിന്റെ ശതാബ്ദി പതിപ്പായതിനാല്‍ ചരിത്രപരമായ രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കണമെന്നായിരുന്നു അവരുടെ വാദം. തുടര്‍ന്ന് 2025 സെപ്റ്റംബറില്‍ കോണ്‍മെബോള്‍ പ്രസിഡന്റ് അലഹാന്‍ഡ്രോ ഡൊമിംഗസ്, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റുമാര്‍ എന്നിവരുമായി ഇന്‍ഫാന്റിനോ കൂടിക്കാഴ്ച നടത്തി നിര്‍ദേശത്തെക്കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം, 64 ടീമുകളുടെ ലോകകപ്പിനെതിരെ ശക്തമായ എതിര്‍പ്പും ഉയരുന്നുണ്ട്. കോണ്‍കകാഫ് പ്രസിഡന്റ് വിക്ടര്‍ മൊണ്ടാഗ്ലിയാനി ഇത് ലോക ഫുട്‌ബോളിന്റെ സമഗ്ര താല്‍പര്യത്തിന് അനുകൂലമല്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് അലക്‌സാണ്ടര്‍ ചെഫെറിനും ഈ നിര്‍ദേശത്തെ ‘മോശം ആശയം’ എന്നാണ് വിശേഷിപ്പിച്ചത്.

64 ടീമുകളുടെ ഫോര്‍മാറ്റ് അംഗീകരിക്കപ്പെട്ടാല്‍ ലോകകപ്പിലെ മത്സരങ്ങളുടെ എണ്ണം 128 ആയി ഉയരും. 32 ടീമുകളുടെ ഫോര്‍മാറ്റില്‍ 64 മത്സരങ്ങളായിരുന്നെങ്കില്‍, 2026ലെ 48 ടീമുകളുടെ ലോകകപ്പില്‍ 104 മത്സരങ്ങളാണ് നടക്കുന്നത്.

Tags: GIANNI INFANTINO64-team World Cup
Share
Tweet
SendShare

More News from this section

എന്‍സോയെ സ്വന്തമാക്കാന്‍ സിറ്റി; ചെല്‍സി വില്‍ക്കാന്‍ തയ്യാര്‍, മാര്‍ട്ടിനെസും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലേക്ക്

റോഡ്രിയുടെ പകരക്കാരനായി 18കാരന്‍; അയൂബ് ബുവാദിയെ 100 മില്യണ്‍ യൂറോയ്‌ക്ക് സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി

മറേഡണയുടെ ‘ദൈവത്തിന്റെ കൈ’ ഗോളിന് സാക്ഷിയായ പന്ത്; വിറ്റ് പോയത് 3.35 മില്യണ്‍ യുഎസ് ഡോളറിന്

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ലാ ലിഗയില്‍ ബാഴ്സലോണയ്‌ക്ക് ഗംഭീര തുടക്കം; എല്‍ചെയെ 5-0ന് തകര്‍ത്തു

Latest News

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies