18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2026, 03:53 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകരിലൊരാളായ സ്റ്റീഫന്‍ ഫ്‌ലെമിങ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞു. 18 വര്‍ഷം നീണ്ട അപൂര്‍വ ബന്ധത്തിനാണ് ഇതോടെ വിരാമമായത്. പരസ്പര ധാരണയോടെയാണ് തീരുമാനമെടുത്തതെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിച്ചു. 2008-ലെ ആദ്യ ഐപിഎല്‍ സീസണില്‍ താരമായാണ് ഫ്‌ലെമിങ് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയത്.

’18 വര്‍ഷമെന്നത് കായികരംഗത്ത് ഒരു ജീവിതകാലം പോലെയാണ്. നിറഞ്ഞ നന്ദിയോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പമുള്ള എന്റെ യാത്രയാണ് പരിശീലകജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നത്. ഒരുമിച്ച് നേടിയ നേട്ടങ്ങളിലും മറക്കാനാകാത്ത വിജയങ്ങളിലും കഠിനമായ പരീക്ഷണഘട്ടങ്ങളെ അതിജീവിച്ചതിലും എനിക്ക് അതിയായ അഭിമാനമുണ്ട്. ഈ ഓര്‍മ്മകള്‍ ജീവിതകാലം മുഴുവന്‍ എന്നോടൊപ്പമുണ്ടാകും. ചെന്നൈ സൂപ്പര്‍ കിങ്സ് എപ്പോഴും എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കും. വരും വര്‍ഷങ്ങളിലും ടീമിന്റെ ഓരോ വിജയത്തിനും ഞാന്‍ കൈയടിച്ചുകൊണ്ടിരിക്കും,’ സ്റ്റീഫന്‍ ഫ്‌ലെമിങ് പറഞ്ഞു.

2009 മുതല്‍ ഹെഡ് കോച്ചായി ചുമതലയേറ്റ അദ്ദേഹം എം.എസ്. ധോണിക്കൊപ്പം ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍-കോച്ച് കൂട്ടുകെട്ടുകളിലൊന്ന് സൃഷ്ടിച്ചു. ഫ്‌ലെമിങിന്റെ പരിശീലനത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 2010, 2011, 2018, 2021, 2023 വര്‍ഷങ്ങളില്‍ അഞ്ച് ഐപിഎല്‍ കിരീടങ്ങളും 2010, 2014 വര്‍ഷങ്ങളില്‍ രണ്ട് ചാമ്പ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും സ്വന്തമാക്കി. കൂടാതെ റെക്കോര്‍ഡ് 12 തവണ പ്ലേ ഓഫിലും 10 തവണ ഫൈനലിലും സിഎസ്‌കെ ഇടംപിടിച്ചു.

2016-17 സീസണുകളിലെ രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷവും 2018-ല്‍ തിരിച്ചെത്തി കിരീടം നേടിയത് ഫ്‌ലെമിങിന്റെ പരിശീലന മികവിന്റെ തെളിവായി വിലയിരുത്തപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് സീസണുകളിലെ മോശം പ്രകടനമാണ് മാറ്റത്തിന് വഴിവെച്ചത്. 2024-ല്‍ അഞ്ചാം സ്ഥാനത്തും, 2025-ല്‍ അവസാന സ്ഥാനത്തും ഫിനിഷ് ചെയ്ത ചെന്നൈക്ക് 2026-ലും പ്ലേ ഓഫിലെത്താനായില്ല.

ഫ്‌ലെമിങിന്റെ കാലത്ത് ആദ്യമായാണ് സിഎസ്‌കെ തുടര്‍ച്ചയായി മൂന്ന് സീസണുകളില്‍ പ്ലേ ഓഫിന് പുറത്താകുന്നത്. ഐപിഎല്‍ ടീമിന് പുറമെ, ജൊഹന്നസ്ബര്‍ഗ് സൂപ്പര്‍ കിങ്സ്, ടെക്‌സാസ് സൂപ്പര്‍ കിങ്സ് ടീമുകളിലെ പരിശീലക സ്ഥാനങ്ങളും ഫ്‌ലെമിങ് ഒഴിഞ്ഞിട്ടുണ്ട്. ഇതോടെ രണ്ട് പതിറ്റാണ്ടോളം നീണ്ട സൂപ്പര്‍ കിങ്സ് ശൃംഖലയുമായുള്ള ബന്ധത്തിനും വിരാമമായി.

ഫ്‌ലെമിങിന് പകരക്കാരനെ ഇതുവരെ ചെന്നൈ സൂപ്പര്‍ കിങ്സ് പ്രഖ്യാപിച്ചിട്ടില്ല. ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി പുതിയ ഹെഡ് കോച്ചിനെ കണ്ടെത്താനുള്ള നടപടികള്‍ ഫ്രാഞ്ചൈസി ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ ഇന്ത്യന്‍ താരം ഹേമംഗ് ബദാനിയുടെയും രാഹുല്‍ ദ്രാവിഡിന്റെയും പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

Tags: steps downstefen flammingcsk head coach
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies