ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ഏഴ് വര്‍ഷത്തിന് ശേഷം ചെന്‍ യൂഫെയിയെ വീഴ്‌ത്തി പി.വി. സിന്ധു; ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2026, 03:28 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു വീണ്ടും ഒരു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനലില്‍. ജപ്പാന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമിഫൈനലില്‍ ചൈനയുടെ ചെന്‍ യൂഫെയിയെ പരാജയപ്പെടുത്തിയാണ് സിന്ധു കിരീടപ്പോരിലേക്ക് മുന്നേറിയത്. ജപ്പാന്‍ ഓപ്പണിന്റെ ചരിത്രത്തില്‍ സിന്ധു ആദ്യമായാണ് ഫൈനലിലെത്തുന്നത്. അതോടൊപ്പം, യൂഫെയിക്കെതിരായ തുടര്‍ച്ചയായ അഞ്ച് തോല്‍വികളുടെ പരമ്പരയ്‌ക്കും സിന്ധു വിരാമമിട്ടു.

21-19, 15-10 എന്ന നിലയില്‍ സിന്ധു മുന്നിട്ട് നില്‍ക്കുമ്പോള്‍ ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്ന് ചെന്‍ യൂഫെയി മത്സരം പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെയാണ് ഇന്ത്യന്‍ താരത്തിന്റെ ഫൈനല്‍ പ്രവേശനം ഉറപ്പായത്. ആദ്യ ഗെയിമില്‍ യൂഫെയിയാണ് മികച്ച തുടക്കം കുറിച്ചത്. എന്നാല്‍ തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടി സിന്ധു 10-5ന് മുന്നിലെത്തി.

പിന്നീട് യൂഫെയി ശക്തമായി തിരിച്ചുവന്നെങ്കിലും ക്രോസ്-ഡ്രോപ്പ് ഷോട്ടുകളിലൂടെ സിന്ധു മത്സരത്തിന്റെ നിയന്ത്രണം നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍ ഇരുവരും 19-19 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. നിര്‍ണായക സമയത്ത് സമ്മര്‍ദം അതിജീവിച്ച സിന്ധു തുടര്‍ച്ചയായി രണ്ട് പോയിന്റുകള്‍ നേടി ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ സിന്ധു ഇടവേളയ്‌ക്ക് 11-7ന് മുന്നിലായിരുന്നു.

സ്‌കോര്‍ 15-10ല്‍ നില്‍ക്കുമ്പോഴാണ് യൂഫെയിക്ക് ഹാംസ്ട്രിങ് പരിക്ക് രൂക്ഷമായത്. തുടര്‍ന്ന് മത്സരം തുടരാനാകാതെ ചൈനീസ് താരം പിന്മാറുകയായിരുന്നു. 2019ന് ശേഷം ആദ്യമായാണ് സിന്ധു ചെന്‍ യൂഫെയിയെ പരാജയപ്പെടുത്തുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമുള്ള ഈ വിജയം ഇന്ത്യന്‍ താരത്തിന് ആത്മവിശ്വാസം നല്‍കുന്നതാണ്. ഫൈനലില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയും ഇന്‍ഡോനേഷ്യയുടെ പുത്രി കുസുമ വാര്‍ദാനിയും തമ്മിലുള്ള സെമിഫൈനല്‍ വിജയിയെയാണ് സിന്ധു നേരിടുക.

2026 സീസണില്‍ മലേഷ്യ ഓപ്പണ്‍ സെമിഫൈനല്‍, ഇന്‍ഡോനേഷ്യ ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ എന്നിവയിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് സിന്ധു ഇപ്പോള്‍ ജപ്പാന്‍ ഓപ്പണ്‍ ഫൈനലില്‍ ഇടംപിടിച്ചിരിക്കുന്നത്.

Tags: pv sindhuSemifinalJapan Open finalbeating Chen Yufei of China
Share
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies