ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2026, 09:44 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ബ്രിട്ടനില്‍ വീണ്ടും നേതൃത്വമാറ്റം. ലേബര്‍ പാര്‍ട്ടിയുടെ പുതിയ നേതാവായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട 56-കാരനായ ആന്‍ഡി ബേണ്‍ഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേറ്റു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തിയ ബേണ്‍ഹാം, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഔദ്യോഗിക ക്ഷണം സ്വീകരിച്ചതോടെയാണ് അധികാരമേല്‍ക്കല്‍ പൂര്‍ത്തിയായത്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായാണ് ആന്‍ഡി ബേണ്‍ഹാം അധികാരത്തിലെത്തുന്നത്. സമീപകാല ബ്രിട്ടീഷ് രാഷ്‌ട്രീയത്തിലെ തുടര്‍ച്ചയായ നേതൃത്വമാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ ചുമതലയേല്‍പ്പ് ശ്രദ്ധേയമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

മുന്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയറും ‘കിംഗ് ഓഫ് ദ നോര്‍ത്ത്’ എന്ന പേരില്‍ അറിയപ്പെടുന്ന നേതാവുമായ ബേണ്‍ഹാമിന് ലണ്ടന് പുറത്തുള്ള മേഖലകളില്‍ വലിയ ജനപിന്തുണയുണ്ട്. പാര്‍ലമെന്റ് വേനല്‍ക്കാല അവധിക്ക് ശേഷം സെപ്റ്റംബറിലാണ് വീണ്ടും ചേരുന്നത്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ ഹൗസ് ഓഫ് കോമണ്‍സ് നേരത്തെ വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രിക്ക് അധികാരമുണ്ട്.

10 ഡൗണിംഗ് സ്ട്രീറ്റിന് മുന്നില്‍ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ പ്രസംഗത്തില്‍ ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ ഇതൊരു ‘സര്‍ക്യൂട്ട് ബ്രേക്കര്‍’ നിമിഷമായിരിക്കുമെന്ന് ബേണ്‍ഹാം പറഞ്ഞു. ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുകയും സ്ഥിരതയുള്ള ഭരണസംവിധാനം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

1980-കളില്‍ നടപ്പാക്കിയ സ്വകാര്യവല്‍ക്കരണവും വ്യവസായവല്‍ക്കരണ വിരുദ്ധ നയങ്ങളും രാജ്യത്തെ നിരവധി മേഖലകളെ പിന്നോട്ടടിച്ചുവെന്നും ആ തെറ്റുകള്‍ തിരുത്താനുള്ള നടപടികളാണ് തന്റെ സര്‍ക്കാര്‍ സ്വീകരിക്കുകയെന്നും ബേണ്‍ഹാം പറഞ്ഞു. രാഷ്‌ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ക്ക് പകരം ജനങ്ങളുടെ ദൈനംദിന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന ഭരണമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കടുത്ത സാമ്പത്തിക വെല്ലുവിളികളും വിലക്കയറ്റവും പൊതുസേവന മേഖലയിലെ പ്രതിസന്ധികളും നേരിടുന്ന സാഹചര്യത്തില്‍ ബ്രിട്ടനെ പുതിയ പ്രധാനമന്ത്രി എങ്ങനെ മുന്നോട്ടു നയിക്കുമെന്നതാണ് ഇനി രാജ്യവും ലോകവും ഉറ്റുനോക്കുന്നത്.

Tags: UK PM
Share
Tweet
SendShare

More News from this section

ദിവ്യബലിക്കിടെ വൈദികന്റെ മേൽ കുരിശ് വീണു; ഇക്വഡോറിൽ 53കാരനായ വൈദികന് ദാരുണാന്ത്യം

ഫ്രാൻസിൽ സമരത്തിന്റെ മറവിലെ അക്രമങ്ങൾ അംഗീകരിക്കില്ല: മാക്രോൺ

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

Latest News

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ട്രാൻസ്ഫോർമർ ഫ്യൂസ് ഊരിയ കേസ്;പറവൂർ സ്വദേശിയായ പ്രതി പൂനെയിൽ പിടിയിൽ

നെന്മാറ ഇരട്ടക്കൊലക്കേസ്; മാതാപിതാക്കളെ നഷ്ടപ്പെട്ട മക്കൾക്ക് കൈത്താങ്ങ്; സർക്കാർ ജോലി വേഗത്തിലാക്കുമെന്ന് രമേശ് ചെന്നിത്തല

നവരാത്രി തിരക്ക്; തിരുവനന്തപുരം–മംഗളൂരു റൂട്ടിൽ പ്രത്യേക ട്രെയിൻ, സർവീസ് ഒക്ടോബർ 20, 21 തീയതികളിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies