കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് അജ്മലിനെയാണ് സിറ്റി ഡാൻസാഫും നടക്കാവ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നഗരത്തിലെ മൊത്തവിൽപ്പനക്കാരിൽ നിന്ന് വലിയ അളവിൽ കഞ്ചാവ് ശേഖരിച്ച് ചെറിയ പൊതികളാക്കി ചില്ലറ വിൽപ്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതിയെന്ന് പോലീസ് അറിയിച്ചു.
പ്രതിക്കെതിരെ നേരത്തെയും കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.















