കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിൽ കഴിവുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും ജാതി നോക്കി തീരുമാനമെടുക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും തുറന്നടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. ജാതി സമവാക്യങ്ങളുടെ പേരിൽ മാത്രം കേരളത്തിൽ തീരുമാനമെടുക്കുന്ന ശൈലിയിൽ നിന്ന് കോൺഗ്രസ് പിന്തിരിയണം. പാരമ്പര്യവും പൈതൃകവും പ്രവര്‍ത്തന മികവുമായിരിക്കണം കെപിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള പ്രധാന മാനദണ്ഡമെന്നും അദ്ദേഹം പറഞ്ഞു.

ജാതി സമവാക്യങ്ങൾക്ക് അപ്പുറം അർഹതയ്‌ക്കാണ് പ്രാധാന്യം നൽകേണ്ടത്. എങ്കിൽ മാത്രമേ പാർട്ടി നേതൃത്വം കൂടുതൽ കരുത്തുറ്റതാകൂ എന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഡൽഹിയിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് ചർച്ചകൾ വൈകുന്നത്. സ്ഥിതിഗതികൾ ശാന്തമായ ശേഷം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. നേരത്തെ തന്നെ കെപിസിസി അധ്യക്ഷ പദവിയിലേക്ക് യോഗ്യതയുള്ളവരെ പരിഗണിക്കണമെന്ന് അദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Share