കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 08:10 am IST
FacebookTwitterWhatsAppTelegram

കൊച്ചി: സി.എം.ആർ.എൽ‍-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീങ്ങുന്നതായി റിപ്പോർട്ട്. കേസിലെ പ്രതിയായ ടി. വീണയുടെയും എക്‌സാലോജിക്കിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾക്ക് മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.

കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ, സി.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് നൽകിയ മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സാലോജിക്കിനും ടി. വീണയ്‌ക്കും പണം നൽകിയതെന്നാണ് കർത്ത മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നത്.

എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ്  സേവനങ്ങളൊന്നും ലഭിക്കാതെയാണ് പണം കൈമാറിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഐ.ടി. സേവനങ്ങൾ നൽകാതെയാണ് 2.78 കോടി രൂപ വാങ്ങിയതെന്ന് ടി. വീണ ഇഡിയോട് സമ്മതിച്ചിട്ടുണ്ട്. കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക.

കഴിഞ്ഞ ആഴ്ച ഇ.ഡി. സ്‌പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ കേസ് അവലോകനം ചെയ്യുന്നതിനായി കൊച്ചിയിലെത്തിയിരുന്നു. അന്ന് പിണറായി വിജയനെ ചോദ്യം ചെയ്യുന്നതും ചർച്ചയായിരുന്നുവെന്നാണ് വിവരം. ഇ.ഡി. ഡയറക്ടർ രാഹുൽ നവീന്റെ അനുമതിക്ക് ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുക.

2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ, യാതൊരു ഐ.ടി. കൺസൾട്ടൻസി സേവനവും നൽകാതെ സി.എം.ആർ.എൽ. എക്‌സാലോജിക്കിന്  1.72 കോടി നൽകിയതായി കണ്ടെത്തിയിരുന്നുവെന്നും, വിവിധ കരാറുകളിലൂടെ ആകെ 2.78 കോടി ടി. വീണയ്‌ക്കും കമ്പനിക്കും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, എസ്.എൻ. ശശിധരൻ കർത്തയുടെ പേരിൽ പ്രചരിക്കുന്ന മൊഴി മാധ്യമസൃഷ്ടിയാണെന്നാണ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

Tags: CMRLExalogic
ShareTweetSendShare

More News from this section

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

Latest News

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies