കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലി വാക്കേറ്റം; പാലക്കാട് യുവാവിനെ കുത്തിക്കൊന്നു

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: കാളവണ്ടിക്ക് വഴി നൽകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിലാണ് 24കാരനായ യുവാവ് കുത്തേറ്റ് മരിച്ചത്. കേരാംപ്പാറ സ്വദേശിയായ ഷെഫീഖ് (24) ആണ് കൊല്ലപ്പെട്ടത്.  കേരാംപ്പാറ സ്വദേശികളായ നെൽസൺ, ജെൻസൺ എന്നിവരാണ് കൊലപാതകത്തിന് പിന്നിൽ.

നെൽസൺ കാളവണ്ടിയുമായി റോഡിലൂടെ പോകുന്നതിനിടെ ബൈക്കിൽ എത്തിയ ഷെഫീഖിന് വഴി നൽകിയില്ല. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.  തർക്കം രൂക്ഷമാകുകയും  ഷെഫീഖിനെ കുത്തുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share