ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 03:09 pm IST
FacebookTwitterWhatsAppTelegram

ഗ്ലാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ ടീം ജിംനാസ്റ്റിക്സ് ഫൈനലിനിടെ ഇംഗ്ലണ്ട് താരമായ ഗബ്രിയേല്‍ ലാങ്ടണിന് അപകടം. ഹൊറിസോണ്ടല്‍ ബാറില്‍ പ്രകടനം നടത്തുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട താരം തലകീഴായി നിലത്തുവീണു. അപകടം സംഭവിച്ചതോടെ മത്സരം ഏറെ നേരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. അവസാന റൊട്ടേഷനിലായിരുന്നു അപകടം. ബാറിലെ പിടി നഷ്ടമായ ലാങ്ടണ്‍ അതിവേഗത്തില്‍ തലഭാഗം നിലത്തിടിച്ച് വീഴുകയായിരുന്നു. വീണതിന് പിന്നാലെ സ്വയം എഴുന്നേല്‍ക്കാന്‍ താരത്തിന് സാധിച്ചില്ല.

ഉടന്‍ മെഡിക്കല്‍ സംഘം ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കി. തലയും കഴുത്തും പ്രത്യേക സുരക്ഷാ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉറപ്പിച്ചശേഷമാണ് സ്‌ട്രെച്ചറില്‍ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സ്റ്റേഡിയത്തിലുണ്ടായിരുന്നവരെ ഒരുപോലെ ഞെട്ടിച്ചു. മറ്റ് ജിംനാസ്റ്റുകളും സംഭവത്തില്‍ നടുങ്ങിയ നിലയിലായിരുന്നു. മെഡിക്കല്‍ സംഘം ചികിത്സ തുടരുന്നതിനിടെ മത്സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

🚨NEWS: English gymnast Gabriel Langton has been rushed to hospital after suffering a major fall during the Commonwealth Games pic.twitter.com/bXsMusO5fF

— Basil the Great (@BasilTheGreat) July 25, 2026

പരിക്കേറ്റ ആറുതവണ ഒളിമ്പിക് മെഡല്‍ ജേതാവായ മാക്‌സ് വിറ്റ്ലോക്കിന് പകരമായാണ് 19കാരനായ ലാങ്ടണ്‍ ഇംഗ്ലണ്ട് ടീമില്‍ ഇടം നേടിയത്. തുടര്‍ച്ചയായ നാലാം കോമണ്‍വെല്‍ത്ത് ടീം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ഇംഗ്ലണ്ടിന് നിര്‍ണായക ഘട്ടത്തിലാണ് ഈ തിരിച്ചടി നേരിടേണ്ടിവന്നത്. ലാങ്ടണ്‍ ഇല്ലാതെയാണ് ഇംഗ്ലണ്ട് മത്സരം പൂര്‍ത്തിയാക്കിയത്. ഒടുവില്‍ കാനഡ സ്വര്‍ണം നേടിയപ്പോള്‍ ഇംഗ്ലണ്ട് വെള്ളിയും ഓസ്ട്രേലിയ വെങ്കലവും സ്വന്തമാക്കി.

എന്നാല്‍ മെഡല്‍ നേട്ടത്തേക്കാള്‍ ലാങ്ടണിന്റെ ആരോഗ്യനിലയായിരുന്നു ടീമംഗങ്ങളുടെയും ആരാധകരുടെയും പ്രധാന ആശങ്ക. മത്സരശേഷം ഇംഗ്ലണ്ട് താരം ലൂക്ക് വൈറ്റ്ഹൗസ്, ‘ലാങ്ടണ്‍ സുഖമായിരിക്കുന്നുവെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞത്. ജിംനാസ്റ്റിക്‌സ് എത്ര അപകടകരമായ കായിക ഇനമാണെന്ന് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു,’ എന്ന് പ്രതികരിച്ചു. തുടര്‍ന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍, ആശുപത്രിയിലെ പരിശോധനകള്‍ക്കിടെ ലാങ്ടണ്‍ ബോധവാനായിരുന്നുവെന്നും ഡോക്ടര്‍മാരുമായി സംസാരിച്ചിരുന്നുവെന്നും ടീം ഇംഗ്ലണ്ട് അറിയിച്ചു.

പിന്നീട് ബ്രിട്ടീഷ് ജിംനാസ്റ്റിക്‌സ് പുറത്തുവിട്ട വിവരമനുസരിച്ച് വിവിധ സ്‌കാനുകളുടെ ഫലം ആശ്വാസകരമായിരുന്നു. ഗുരുതര പരിക്കുകളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതോടെ ലാങ്ടണെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ടീം മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ അദ്ദേഹം ടീം ഹോട്ടലിലേക്ക് മടങ്ങിയതായും അധികൃതര്‍ അറിയിച്ചു. വെള്ളി മെഡല്‍ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ലാങ്ടണ്‍ പങ്കെടുത്തില്ലെങ്കിലും, ടീമിനൊപ്പം വീണ്ടും ചേരുമെന്ന് ഇംഗ്ലണ്ട് സംഘം പ്രതീക്ഷ പ്രകടിപ്പിച്ചു.

Tags: commonwealth gamesEngland gymnasttakes scary fallrushed to hospitalGabriel Langton
ShareTweetSendShare

More News from this section

ഹാര്‍ദിക് പാണ്ഡ്യക്കായി വമ്പന്‍ ഓഫറുമായി ചെന്നൈ! 10 കോടിയും രണ്ട് താരങ്ങളും വാഗ്ദാനം; മുംബൈയുടെ മറുപടി എന്ത്?

ലോകകപ്പ് സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍, ചരിത്ര നേട്ടം റദ്ദാകാന്‍ സാധ്യത

ടി20 സിംഹാസനം തിരിച്ചുപിടിച്ച് ഇന്ത്യ; റാങ്കിങ്ങില്‍ വീണ്ടും ഒന്നാമത്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ രാജേഷ് ചൗഹാനെതിരെ തട്ടിപ്പ് കേസ്; 15 ലക്ഷം കൈപ്പറ്റി വഞ്ചിച്ചെന്ന് പരാതി, പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

കളത്തില്‍ ഫോം മങ്ങിയെങ്കിലും വരുമാനത്തില്‍ വമ്പന്‍ നേട്ടം; ഉത്തരാഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി റിഷഭ് പന്ത്

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

Latest News

ഹൊറിസോണ്ടല്‍ ബാറില്‍ നിന്ന് പിടിവിട്ടു; തലകുത്തി വീണ് ഇംഗ്ലണ്ട് ജിംനാസ്റ്റ്, കോമണ്‍വെല്‍ത്തില്‍ ആശങ്കനിമിഷങ്ങള്‍

കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം; ഒരാൾ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും; ദക്ഷിണ റെയിൽവേയുടെ നിർണായക തീരുമാനം

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കേട്ടാൽ അറയ്‌ക്കുന്ന നീചമായ വാക്കുകൾ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ അപമാനിച്ച് രഞ്ജിനി ഹരിദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി; പ്രതിഷേധം ശക്തമാകുന്നു

സിഗരറ്റ് ചോദിച്ചു, ഇല്ലെന്ന് മറുപടി; ചായക്കടയിൽ ഇരിക്കുകയായിരുന്ന വയോധികനെയും കടയുടമയെയും ആക്രമിച്ച് യുവാക്കൾ

‘ഭാരതം പൂർണ സജ്ജം, പാകിസ്താൻ കൂടുതൽ സാഹസത്തിന് മുതിരരുത്; ചർച്ച പിഒജെകെയെ കുറിച്ച് മാത്രം’; ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies