ഈജിപ്തിന്റെ 15 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം; ലോക ജൂനിയര്‍ സ്‌ക്വാഷ് കിരീടം ഇന്ത്യയിലേക്ക്, ചരിത്രം കുറിച്ച് അനാഹത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഈജിപ്തിന്റെ 15 വര്‍ഷത്തെ ആധിപത്യത്തിന് അന്ത്യം; ലോക ജൂനിയര്‍ സ്‌ക്വാഷ് കിരീടം ഇന്ത്യയിലേക്ക്, ചരിത്രം കുറിച്ച് അനാഹത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2026, 04:58 pm IST
Facebook
Twitter
WhatsAppTelegram

ഒട്ടാവ: ഇന്ത്യന്‍ സ്‌ക്വാഷ് ചരിത്രത്തില്‍ പുതിയ സുവര്‍ണ അധ്യായം കുറിച്ച് അനാഹത് സിങ്. ലോക ജൂനിയര്‍ സ്‌ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി ലോക ജൂനിയര്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടമാണ് 18കാരിയായ ഡല്‍ഹി താരം സ്വന്തമാക്കിയത്. കാനഡയിലെ ഒട്ടാവയില്‍ നടന്ന ഫൈനലില്‍ രണ്ടാം സീഡായ ഈജിപ്തിന്റെ റുഖിയ സലേമിനെ നേരിട്ടുള്ള മൂന്ന് ഗെയിമുകള്‍ക്കാണ് ടോപ് സീഡായ അനാഹത് പരാജയപ്പെടുത്തിയത്. 11-3, 11-7, 11-9 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ ആധികാരിക ജയം.

ഫൈനലില്‍ ഒരു ഘട്ടത്തിലും എതിരാളിക്ക് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ അവസരം നല്‍കാതെയാണ് അനാഹത് കിരീടം ഉയര്‍ത്തിയത്. ആദ്യ ഗെയിമില്‍ തന്നെ ആക്രമണാത്മക പ്രകടനത്തോടെ 11-3ന് ലീഡ് നേടിയ അനാഹത് പിന്നീട് മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണമായും കൈയിലെടുത്തു. രണ്ടാം ഗെയിമില്‍ 11-7നും മൂന്നാം ഗെയിമില്‍ 11-9നും വിജയിച്ച് ഇന്ത്യയുടെ ചരിത്രവിജയം പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റിലുടനീളം അതിശക്തമായ പ്രകടനമാണ് അനാഹത് പുറത്തെടുത്തത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഈജിപ്തിന്റെ ഹബീബ റിസ്‌കിനെയും സെമിയില്‍ മറ്റൊരു ഈജിപ്ഷ്യന്‍ താരമായ ബര്‍ബ് സമേഹിനെയും കീഴടക്കിയാണ് ഫൈനലിലെത്തിയത്.

ഫൈനലിലും ഈജിപ്തിനെ തന്നെ വീഴ്‌ത്തി കിരീടം സ്വന്തമാക്കിയതോടെ ടോപ് സീഡെന്ന വിശേഷണത്തിന് പൂര്‍ണ നീതി പുലര്‍ത്തുകയും ചെയ്തു. ഈ വിജയത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും അനാഹത്തിന്റെ പേരിലായി. 2010ന് ശേഷം ലോക ജൂനിയര്‍ വനിതാ സ്‌ക്വാഷ് കിരീടം നേടുന്ന ആദ്യ ഈജിപ്തുകാരിയല്ലാത്ത താരമാണ് അനാഹത്. അമേരിക്കയുടെ അമാന്‍ഡ ഷോബി 2010ല്‍ കിരീടം നേടിയതിന് ശേഷം കഴിഞ്ഞ 15 വര്‍ഷവും ലോക ജൂനിയര്‍ വനിതാ സ്‌ക്വാഷില്‍ ഈജിപ്തിന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. ആ കുതിപ്പിനാണ് ഇന്ത്യന്‍ താരം വിരാമമിട്ടത്.

ഇതിന് മുമ്പ് ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മികച്ച നേട്ടം 2005ല്‍ ജോഷ്‌ന ചിന്നപ്പ ഫൈനലിലെത്തിയതായിരുന്നു. ഇത്തവണ സെമിയിലെ വിജയത്തോടെ തന്നെ 21 വര്‍ഷത്തിന് ശേഷം ഇന്ത്യയെ വീണ്ടും ഫൈനലിലെത്തിച്ച അനാഹത്, ഇപ്പോള്‍ കിരീടവും സ്വന്തമാക്കി ഇന്ത്യന്‍ സ്‌ക്വാഷിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്. 18ാം വയസില്‍ ലോക ജൂനിയര്‍ ചാമ്പ്യന്‍ പട്ടം നേടിയ അനാഹത് സിങ് ഇനി ഇന്ത്യന്‍ സ്‌ക്വാഷിന്റെ ഭാവി മാത്രമല്ല, ലോക വേദിയില്‍ ഇന്ത്യയുടെ പുതിയ പ്രതീക്ഷ കൂടിയാണ്. ഇന്ത്യയുടെ സ്‌ക്വാഷ് ചരിത്രത്തില്‍ ദീര്‍ഘകാലം ഓര്‍മിക്കപ്പെടുന്ന നേട്ടമായാണ് ഈ കിരീടവിജയം വിലയിരുത്തപ്പെടുന്നത്.

Tags: creates historyAnahat SinghWorld Junior Squash Championshipfirst Indian to win
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies