പി.എസ്.സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷൻ; ചെയർമാനെയും കമ്മിഷൻ അംഗങ്ങളെയും മാറ്റിനിർത്തി സി.ബി.ഐ അന്വേഷണം വേണം: ബി ബി ഗോപകുമാർ എംഎൽഎ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി.എസ്.സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷൻ; ചെയർമാനെയും കമ്മിഷൻ അംഗങ്ങളെയും മാറ്റിനിർത്തി സി.ബി.ഐ അന്വേഷണം വേണം: ബി ബി ഗോപകുമാർ എംഎൽഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 27, 2026, 12:52 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: പി.എസ്.സിയിലെ ഗുരുതര ക്രമക്കേടുകളിൽ സമഗ്രമായ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നിയമസഭാ നേതാവ് ബി ബി ഗോപകുമാർ എംഎൽഎ. പി.എസ്.സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും കേന്ദ്ര അന്വേഷണ ഏജൻസികൾ  അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന ആസൂത്രണ ബോർഡിലെ മൂന്ന് ഉന്നത തസ്തികകളിലേക്കായി നടന്ന പരീക്ഷയിൽ അടിമുടി ക്രമക്കേടാണ് നടന്നിരിക്കുന്നത്.   പി.എസ്.സിക്ക് ചില താൽപര്യങ്ങളുള്ളത് കൊണ്ടാണ് 58 മാർക്കിന്റെ മൂല്യനിർണയം നടത്താതിരുന്നത്. ചിലരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ബി.ബി. ഗോപകുമാർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്ത് വർഷത്തിനിടെ പി.എസ്.സിയിൽ വ്യാപകമായ ക്രമക്കേടുകളും സിലബസ് അട്ടിമറിയും നടന്നിട്ടുണ്ടെന്നും, ഇതിലൂടെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് വഞ്ചിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സി.ബി.ഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഡൽഹിയിലെ സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ, സി.പി.എം നേതാക്കളായ ജോൺ ബ്രിട്ടാസ്, എം.എ. ബേബി എന്നിവർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാർഥികൾക്ക് പിന്തുണ നൽകാൻ തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

“പി.എസ്.സി ഇപ്പോൾ പിണറായി-സതീശൻ കമ്മീഷനായി മാറിയിരിക്കുകയാണ്” എന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് നിരാശരായി ആത്മഹത്യ ചെയ്ത നിരവധി  ഉദ്യോഗാർഥികളുണ്ട്. വെള്ളറട സ്വദേശി അനു, കോഴിക്കോട് സ്വദേശി മുസ്തഫ എന്നിവരുടെ കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകിയോയെന്നും അദ്ദേഹം ചോദിച്ചു.

കത്തിക്കുത്ത് കേസിലെ പ്രതികൾ വരെ ക്രമക്കേടിലൂടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടന്നതുപോലെ പി.എസ്.സിയിലും അന്വേഷണം നടന്നാൽ മുൻ ചെയർമാൻമാർ ഉൾപ്പെടെ പലരും നിയമനടപടികൾ നേരിടേണ്ടി വരും. ചോദ്യപ്പേപ്പർ മാറിനൽകിയ സംഭവത്തിൽ ഉത്തരവാദിത്തപ്പെട്ടവർ രാജിവെക്കണമെന്നും, പി.എസ്.സി ചെയർമാനെയും കമ്മിഷൻ അംഗങ്ങളെയും മാറ്റിനിർത്തി സി.ബി.ഐ അന്വേഷണം നടത്തണമെന്നും ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു.

Tags: pscb b gopakumar MLA
Share
Tweet
SendShare

More News from this section

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies