ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: പൊതുപരീക്ഷകളിലെ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന ശിക്ഷകൾ ഉൾക്കൊള്ളുന്ന പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ശബ്ദവോട്ടോടെ ലോക്സഭ പാസാക്കി. ചോദ്യപ്പേപ്പർ ചോർച്ചയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് 10 വർഷം വരെ തടവും 50 ലക്ഷം വരെ പിഴയും ശിക്ഷയായി നൽകാനാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. 2024ലെ നിയമത്തിൽ പരമാവധി അഞ്ച് വർഷം തടവായിരുന്നു വ്യവസ്ഥ.

ബിൽ പ്രകാരം പേപ്പർ ചോർച്ച കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കേസുകളുടെ വിചാരണ വേഗത്തിലാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ രൂപീകരിക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്. ഇത്തരം കേസുകൾ മൂന്ന് മാസത്തിനകം തീർപ്പാക്കുകയാണ് ലക്ഷ്യം.

സംഘടിതമായി പേപ്പർ ചോർച്ച നടത്തുന്ന മാഫിയകൾക്കും ക്രിമിനൽ ശൃംഖലകൾക്കുമെതിരെയും കർശന നടപടി ബിൽ നിർദേശിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഘടിത സംഘങ്ങൾക്ക് 10 കോടി വരെ പിഴ ചുമത്താൻ പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്നാണ് നിയമം ശക്തമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. ബില്ലിന്മേലുള്ള ചർച്ചയ്‌ക്കിടെ ലോക്‌സഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ രൂക്ഷമായ വാക്‌പോരുണ്ടായി. ആവർത്തിച്ചുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയായിരുന്നു ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്. ഇനി ബിൽ രാജ്യസഭയുടെ പരിഗണനയ്‌ക്കായി അയക്കും.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിലും  ശബ്ദവോട്ടോടെയാണ് ബിൽ ലോക്‌സഭ പാസാക്കി.  പരീക്ഷാ തട്ടിപ്പുകളുടെ പേരിൽ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയും പാർലമെന്റിന്റെ നടപടികൾ തടസ്സപ്പെടുത്തി ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുകയും ചെയ്ത പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് ഇതോടെ തുറന്നുകാട്ടപ്പെട്ടത്

സത്യസന്ധമായി പഠിച്ച് പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കാനുള്ള മോദി സർക്കാരിന്റെ ശക്തമായ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ് പുതിയ ഭേദഗതി ബിൽ. ചോദ്യപ്പേപ്പർ ചോർച്ചയും സംഘടിത പരീക്ഷാ തട്ടിപ്പുകളും പൂർണമായും തടയാൻ കർശന നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സർക്കാർ വ്യക്തമാക്കി.

 

Share