‘സ്വന്തം വീട്ടിലെത്തിയ സന്തോഷം’; മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് കൊൽക്കത്ത വിട്ടു; രണ്ട് പതിറ്റാണ്ടിന് ശേഷം തസ്ലീമ നസ്രീന്റെ മടങ്ങിവരവ്

Published by
ജനം വെബ്‌ഡെസ്ക്

കൊൽക്കത്ത: രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം പ്രശസ്ത ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ കൊൽക്കത്തയിൽ തിരിച്ചെത്തി. ഡൽഹിയിൽ നിന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ തസ്ലീമ, ഓഗസ്റ്റ് 1-ന് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് പശ്ചിമ ബംഗാളിലെത്തിയത്.

കൊൽക്കത്തയിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച തസ്ലീമ, “സ്വന്തം വീട്ടിൽ തിരിച്ചെത്തിയ സന്തോഷമാണ് അനുഭവിക്കുന്നത്” എന്ന് പറഞ്ഞു. കൊൽക്കത്തയുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും നഗരത്തിലേക്ക് വീണ്ടും എത്താൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഏകദേശം ഇരുപത് വർഷത്തിന് ശേഷമാണ് തസ്ലീമ നസ്രീൻ കൊൽക്കത്തയിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തുന്നത്.  മതമൗലികവാദികളുടെ ഭീഷണിയെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് പശ്ചിമ ബംഗാൾ വിട്ട തസ്ലീമ നസ്രീൻ പിന്നീട് ഡൽഹിയിലായിരുന്നു താമസം. ഒടുവിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെയാണ് തസ്ലിമയ്‌ക്ക് വീണ്ടും ബംഗാളി എത്താനുള്ള സാഹര്യം ഒരുങ്ങിയത്.

ഓഗസ്റ്റ് 1-ന് നടക്കുന്ന പൊതുപരിപാടിയിൽ തസ്ലീമ നസ്രീൻ പങ്കെടുക്കുകയും വിവിധ വിഷയങ്ങളിൽ സംസാരിക്കുകയും ചെയ്യും. അവരുടെ സന്ദർശനത്തിന് സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Share