ഹിന്ദുവിശ്വാസത്തെയും സന്യാസിസമൂഹത്തെയും അപമാനിച്ചു; പാർലമെന്റ് പ്രതിഷേധ നാടകത്തിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദുവിശ്വാസത്തെയും സന്യാസിസമൂഹത്തെയും അപമാനിച്ചു; പാർലമെന്റ് പ്രതിഷേധ നാടകത്തിൽ പങ്കെടുത്ത പ്രതിപക്ഷ എംപിമാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 09:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാർലമെന്റ് പരിസരത്ത് കോൺഗ്രസിന്റെയും സമാജ്‌വാദി പാർട്ടിയുടെയും നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതീകാത്മക നാടകത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഹിന്ദു വിശ്വാസത്തെയും സന്യാസി സമൂഹത്തെയും അപമാനിക്കുന്ന തരത്തിലുള്ള നടപടിയാണ് പ്രതിപക്ഷ എംപിമാർ നടത്തിയതെന്ന് ആരോപിച്ച് വിഎച്ച്പി അന്താരാഷ്‌ട്ര ജോയിന്റ് ജനറൽ സെക്രട്ടറി സുരേന്ദ്ര ജെയിൻ പ്രസ്താവിച്ചു . ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ലോക്സഭാ സ്പീക്കറോട് വിഎച്ച്പി ആവശ്യപ്പെട്ടു.

ഹിന്ദു വിശ്വാസത്തെ ഇത്തരത്തിൽ അപമാനിക്കാൻ ആരും ധൈര്യപ്പെടാതിരിക്കാനുള്ള സന്ദേശം നൽകുന്ന തരത്തിൽ ഏറ്റവും കർശനമായ നടപടി എംപിമാർക്കെതിരെ സ്വീകരിക്കണമെന്നാണ് സുരേന്ദ്ര ജെയിൻ ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

പ്രതിപക്ഷ എംപിമാരുടെ നടപടി ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുകയും സന്യാസി സമൂഹത്തെ അപമാനിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു സന്യാസിയുടെ വേഷം ധരിച്ച് പ്രതിഷേധം നടത്തിയതിലൂടെ സന്യാസിമാരെ മാത്രമല്ല, ഹിന്ദു വിശ്വാസങ്ങളെയും അവഹേളിച്ചുവെന്നും രാജ്യത്തെ ജനങ്ങൾ ഇത്തരം നടപടികൾക്ക് ഒരിക്കലും മാപ്പുനൽകില്ലെന്നും സുരേന്ദ്ര ജെയിൻ പറഞ്ഞു.

രാമായണത്തെ പരാമർശിച്ചുകൊണ്ട്, “രാവണൻ സീതയെ തട്ടിക്കൊണ്ടുപോകാൻ സന്യാസിയുടെ വേഷം ധരിച്ചതുപോലെ, പ്രതിപക്ഷം സന്യാസിയുടെ വേഷം ധരിച്ച് ഹിന്ദു വിശ്വാസത്തെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണോ” എന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പ്രതീകാത്മക പ്രതിഷേധങ്ങൾ ഹിന്ദു സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം, മറ്റ് മതങ്ങളിലെ പുരോഹിതന്മാരുടെ വേഷം ധരിച്ച് ആ മതങ്ങളെ പരിഹസിക്കാൻ പ്രതിപക്ഷം തയ്യാറാകുമോയെന്നും സുരേന്ദ്ര ജെയിൻ ചോദ്യം ഉയർത്തി. ഹിന്ദു വിശ്വാസങ്ങളെ മാത്രമാണ് അവർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പാർലമെന്റ് പരിസരത്ത് നടന്ന പ്രതിഷേധം രാഷ്‌ട്രീയപരമായ ഒരു പ്രതിഷേധമെന്നതിലുപരി മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലായിരുന്നുവെന്നാണ് വിഎച്ച്പിയുടെ നിലപാട്. അതിനാൽ ലോക്സഭാ സ്പീക്കർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ബന്ധപ്പെട്ട എംപിമാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ സ്പീക്കറുടെ നിലപാടും തുടർനടപടികളും രാഷ്‌ട്രീയവൃത്തങ്ങളിൽ ശ്രദ്ധേയമായ ചർച്ചയായി മാറിയിരിക്കുകയാണ്.

Tags: VHPsurendra jainopposition MPSParliament protestHindu Sentiments
Share
Tweet
SendShare

More News from this section

ഡൽഹിയിൽ പ്രകോപനം തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍; ആകാശവാണി ഭവനിലേക്ക് ഇടിച്ചുകയറി രാഹുലും പ്രിയങ്കയും

സുപ്രീംകോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി ജീവപര്യന്തം തടവുകാരനെ മോചിപ്പിച്ചു; പ്രതിഫലമായി പ്രതിയുടെ ഭാര്യയെ ലൈംഗികമായി ഉപയോഗിച്ചു; മുൻ ജയിൽ സൂപ്രണ്ട് അറസ്റ്റിൽ

ജിഹാദി- പാറ്റ ഗൂഢാലോചന പുറത്തേക്ക്; ഡൽഹി പ്രതിഷേധത്തിനിടെയുള്ള വൈറൽ ‘പീഡന’ ദൃശ്യങ്ങൾ AI നിർമിതം, യൂട്യൂബർ നദീം അഹമ്മദ് അറസ്റ്റിൽ

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

Latest News

ആരോഗ്യവകുപ്പിൽ ഭിന്നത രൂക്ഷം; പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫിനെ മാറ്റണമെന്ന് കെ. മുരളീധരൻ, 35 ഫയലുകൾ പിടിച്ചുവച്ചെന്ന് മന്ത്രിയുടെ പരാതി,

ചിറയിൻകീഴിൽ സജിയുടെ മരണം; ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അണുബാധയും ന്യൂമോണിയയും

തീരദേശത്ത് ശക്തമായ തിരമാലയ്‌ക്ക് സാധ്യത; കള്ളക്കടൽ മുന്നറിയിപ്പ്, തിരുവനന്തപുരം തീരത്ത് 1.1 മീറ്റർ വരെ തിരമാലയ്‌ക്ക് സാധ്യത

ബി.ജെ.പി കൗൺസിലർ ആർ. സുഗതൻ ഉടൻ ജയിൽ മോചിതനാകും; കാപ്പ ചുമത്തിയ ജില്ലാ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് കനത്ത തിരിച്ചടി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

‘മഴയും കാറ്റും പ്രതീക്ഷിച്ചില്ലെന്ന് പറയരുത്’; കായികമേളയുടെ പന്തൽ തകർന്ന സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് സുരേഷ് ഗോപി

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies