പുതുക്കാട് സിഗ്നലിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂന്ന് കാറുകൾക്കും കേടുപാട്
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുക്കാട് സിഗ്നലിൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ച് യുവാവ് മരിച്ചു, യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ; മൂന്ന് കാറുകൾക്കും കേടുപാട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 07:44 am IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ദേശീയപാതയിലെ പുതുക്കാട് സിഗ്നലിന് സമീപം പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ  അപകടത്തിൽ യുവാവ് മരിച്ചു. പട്ടാമ്പി തിരുമിറ്റക്കോട് മേലേതിൽ വീട്ടിൽ റിജാസ് (22) ആണ് മരിച്ചത്. അപകടത്തിൽ ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പാലക്കാട് സ്വദേശി ശ്രീഷ്മ (21)യ്‌ക്ക് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന ബൈക്ക് പുതുക്കാട് സിഗ്നലിൽ നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് പിന്നിൽ നിന്ന് അമിതവേഗത്തിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചത്.

അപകടത്തിന്റെ ആഘാതത്തിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സിഗ്നലിൽ നിർത്തിയിട്ടിരുന്ന മൂന്ന് കാറുകളിലേക്കും ഇടിച്ചുകയറി. ഇതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്കും പരിഭ്രാന്തിയും ഉണ്ടായി.

ഗുരുതരമായി പരിക്കേറ്റ റിജാസിനെ ഉടൻ പുതുക്കാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ ശ്രീഷ്മയെ പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണ്.

അപകടത്തിൽ പിക്കപ്പ് വാനും മൂന്ന് കാറുകൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Tags: Puthukkad AccidentThrissur Road AccidentPickup Van CrashKerala Accident NewsNH Road Accident Kerala
Share
Tweet
SendShare

More News from this section

അനധികൃത നിയമന വിവാദം; സീമാറ്റിലെ പദവി രാജിവെച്ച് ബിആർഎം ഷഫീറിന്റെ ഭാര്യ

കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്‌ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; അച്ഛന്റെ തലയ്‌ക്ക് കാപ്പിക്കമ്പുകൊണ്ട് അടിച്ച് മകൻ, കോട്ടയം മണിമലയിൽ അച്ഛന് ദാരുണാന്ത്യം, മകൻ സച്ചു അറസ്റ്റിൽ

‘കേരളം വേണ്ടത്ര പരിഗണിച്ചില്ല’; സംസ്ഥാനം വിടുന്നതിനെക്കുറിച്ച് ആലോചിച്ച് ഏഷ്യൻ ഗെയിംസ് വെള്ളിമെഡൽ ജേതാവ് ആൻസി സോജൻ

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം, കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്ക്

ശ്രീശങ്കർ മുരളിക്ക് ലണ്ടനിൽ ശസ്ത്രക്രിയ; മുഴുവൻ ചെലവും കേന്ദ്രം വഹിക്കും, സന്തോഷവാർത്ത പങ്കുവച്ച് സുരേഷ് ഗോപി

Latest News

ജന്തർ മന്തറിൽ ഇനി പ്രതിഷേധ വേദിയല്ല; ഡൽഹിയിൽ മൂന്ന് പുതിയ സ്ഥലങ്ങൾ പ്രഖ്യാപിച്ച് പോലീസ്; മാറ്റം സുപ്രീം കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച കമ്മറ്റിയുടെ ശുപാർശ പ്രകാരം

‘വോട്ട് ചോരി’ ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ യോഗി ആദിത്യനാഥ്; കോണ്‍ഗ്രസ് നേതൃത്വത്തെ മാറ്റണമെന്ന് ആവശ്യം

ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ കപ്പൽ മരുഭൂമിയിൽ കണ്ടെത്തി; 500 വർഷം മണലിനടിയിൽ, ഒളിഞ്ഞിരുന്നത് സ്വർണവും ചെമ്പും ആനക്കൊമ്പുകളും

ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള എണ്ണക്കപ്പലിന് നേരെ ഡ്രോൺ ആക്രമണം; രണ്ട് നാവികരെ കാണാതായി, ഒൻപത് പേരെ രക്ഷപ്പെടുത്തി, തിരച്ചിൽ തുടരുന്നു

‘മസ്കിനെ വിശ്വസിക്കാനാവില്ല, രാജ്യസുരക്ഷയ്‌ക്ക് അപകടം’; സ്റ്റാർലിങ്ക് വിവാദത്തിൽ എസ്. ഗുരുമൂർത്തിയുടെ രൂക്ഷ വിമർശനം, ഇന്ത്യയിൽ രാഷ്‌ട്രീയക്കളി നടത്തരുതെന്ന് മുന്നറിയിപ്പ്

കുലസായി ദസറയ്‌ക്ക് കൊടിയേറി; ഓം കാളി, ജയ് കാളി’ മന്ത്രധ്വനികളിൽ കുലശേഖരപട്ടണം

വിജിലൻസ് കേസിനെതിരെ പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്;വീണയും മുഹമ്മദ് റിയാസും പ്രതികൾ നാല് റിട്ട് അപ്പീലുകൾ സമർപ്പിക്കും

ഐസിഎസ്ഇ സ്‌കൂളിൽ പഠിച്ചിരുന്ന മിടുക്കി, അഫ്സലിനെ വിവാഹം കഴിച്ചതോടെ കൂലിപ്പണിക്കിറങ്ങേണ്ടിവന്നു, ജീവിതം അവസാനിപ്പിച്ചത് കുഞ്ഞിന് മുന്നിൽ; ഭർത്താവിനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies