കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎല്ലിൽ കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ് വൈസ് ക്യാപ്റ്റന്‍ സിജോമോൻ ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2026, 01:21 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും. കഴിഞ്ഞ സീസണിലും കൃഷ്ണപ്രസാദ് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റൻ. മൂന്നാം സീസണിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി സിജോമോൻ ജോസഫിനെയും നിയമിച്ചു. ലേലത്തിൽ മികച്ച താരങ്ങളെ സ്വന്തമാക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ പതിനാറംഗ ടീമിനെയാണ് റോയൽസ് ഇത്തവണ അണിനിരത്തുന്നത്.

ഓഗസ്റ്റ് 21-ന് ആലപ്പി റിപ്പിൾസുമായിട്ടാണ് ട്രിവാൻഡ്രം റോയൽസിന്റെ ആദ്യ മത്സരം. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു കൃഷ്ണപ്രസാദ്. ഒരു സെഞ്ചുറിയടക്കം 479 റൺസുമായി ടീമിനെ മുന്നിൽ നിന്ന് നയിച്ച മികവാണ് കൃഷ്ണപ്രസാദിനെ വീണ്ടും നായകപദവിയിലേക്ക് എത്തിച്ചത്. കൃഷ്ണ പ്രസാദിനൊപ്പം ഗോവിന്ദ് ദേവ് പൈ, വി. അജിത്ത് എന്നിവരെ ഫ്രാഞ്ചൈസി നേരത്തെ തന്നെ നിലനിർത്തിയിരുന്നു.

അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ചാണ് ഇത്തവണ ലേലത്തിൽ ടീം മാനേജ്‌മെന്റ് കരുത്തുറ്റ നിരയെ സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്ററും ഐപിഎൽ താരവുമായ വിഷ്ണു വിനോദിനെ ടീമിലെത്തിക്കാൻ കഴിഞ്ഞത് റോയൽസിന്റെ ബാറ്റിങ് നിരയ്‌ക്ക് വലിയ കരുത്തേകും. കൃഷ്ണ പ്രസാദ്, ഗോവിന്ദ് ദേവ് പൈ, വിഷ്ണു വിനോദ് എന്നിവർ അണിനിരക്കുന്നതോടെ മൂന്നാം സീസണിലെ തന്നെ ഏറ്റവും മികച്ച മുൻനിരയായി റോയൽസ് മാറും.

വിഷ്ണു വിനോദിന് പുറമെ ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരാണ് ടീമിലെ മറ്റ് വിക്കറ്റ് കീപ്പർമാർ. ഓൾറൗണ്ട് മികവിലും ഇത്തവണ റോയൽസ് ഒട്ടും പിന്നിലല്ല. പരിചയസമ്പന്നരായ സിജോമോൻ ജോസഫ്, സി. വി. വിനോദ് കുമാർ എന്നിവരെ ലേലത്തിൽ സ്വന്തമാക്കിയ റോയൽസ്, അക്ഷയ് മനോഹർ, എം. നിഖിൽ എന്നിവരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച എൻ.എസ്.കെ. ട്രോഫിയിലടക്കം മികച്ച ഫോമിലായിരുന്ന എം. നിഖിലിനെ 6.20 ലക്ഷം രൂപയ്‌ക്കാണ് ടീമിലെത്തിച്ചത്.

ഇത് മധ്യനിര ബാറ്റിങ്ങിന് കൂടുതൽ സ്ഥിരത നൽകും. ബൗളിംഗ് നിരയും ഇക്കുറി അതിശക്തമാണ്. കഴിഞ്ഞ സീസണിൽ ടീമിന്റെ കുന്തമുനയായിരുന്ന വി. അജിത്തിനൊപ്പം ബേസിൽ എൻ. പി, രാഹുൽ ചന്ദ്രൻ, ശ്രീഹരി നായർ എന്നിവർ കൂടി ചേരുന്നതോടെ കരുത്തുറ്റ ബൗളിങ് നിരയാണ് റോയൽസിന്റേത്. അഭിഷേക് പി. നായർ, കെ. അജീഷ്, സുധീഷ് മോഹൻ എന്നിവരാണ് ടീമിലെ മറ്റ് പ്രധാന താരങ്ങൾ.

Tags: Kerala Cricket Leaguetrivandrum royals
Share
Tweet
SendShare

More News from this section

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

ഗില്ലിന് പിന്നാലെ കോലിക്കും സെഞ്ചറി; ഏകദിനത്തിൽ 15,000 റൺസ് വേഗത്തിൽ തികച്ച് റെക്കോർഡ്, വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റ് ജയം

ആശ ശോഭന കേരളത്തിനായി കളിക്കും;  സുരേഷ് ഗോപിയുടെ ഇടപെടലിന് പിന്നാലെ റെയിൽവേയുടെ പച്ചക്കൊടി

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies