ഡോ. ചിത്രയുടെ സസ്പെൻഷൻ;; 'സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; 'ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 07:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്‌ക്കെതിരായ സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയെയും നിയമവാഴ്ചയെയും അവഗണിക്കുന്ന നടപടിയാണ് ഇതെന്നും, കേരളത്തിലെ ഭരണസംവിധാനത്തിൽ ഏകാധിപത്യ പ്രവണതകൾ ശക്തിപ്പെടുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണഘടനയുടെ ആർട്ടിക്കിൾ 166 പ്രകാരം നിലവിലുള്ള റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് ഫയൽ പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്തുക മാത്രമാണ് കെ.എ.എസ് ഉദ്യോഗസ്ഥയായ ഡോ. ചിത്ര ചെയ്തതെന്ന് കുമ്മനം പറഞ്ഞു. ഒരു കൗൺസിലറെ അയോഗ്യനാക്കാനുള്ള അധികാരം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിക്ഷിപ്തമായിരിക്കെ, ആ അധികാരപരിധിയിൽ മന്ത്രി ഇടപെട്ടത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.

സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 311 പ്രകാരം രാഷ്‌ട്രീയ സമ്മർദങ്ങളിൽ നിന്നും പ്രതികാര നടപടികളിൽ നിന്നും സംരക്ഷണമുണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും, സെക്രട്ടേറിയറ്റിൽ പതിവായി നടക്കുന്ന യു.ഒ. നോട്ട് കൈമാറ്റത്തെ കുറ്റകരമാക്കി ഒരു കെ.എ.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ അടിയന്തര നടപടി സ്വീകരിച്ചത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും അദ്ദേഹം വിമർശിച്ചു.

വലിയ സാമ്പത്തിക ക്രമക്കേടുകളിലും അഴിമതിക്കേസുകളിലും പ്രതികളായ ഉദ്യോഗസ്ഥർ സർവീസിൽ തുടരുമ്പോൾ, ഔദ്യോഗിക ചുമതല സത്യസന്ധമായി നിർവഹിച്ച ഒരു വനിതാ ഉദ്യോഗസ്ഥയെ ശിക്ഷിക്കുന്നത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും സ്ത്രീ വിരുദ്ധ സമീപനവും വ്യക്തമാക്കുന്നതാണെന്നും കുമ്മനം ആരോപിച്ചു.

ഈ നടപടി താഴെത്തട്ടിലെ ഉദ്യോഗസ്ഥർക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും, നിയമവിരുദ്ധ നിർദേശങ്ങൾക്കെതിരെ ഫയലിൽ സത്യം രേഖപ്പെടുത്താൻ ഇനി ഉദ്യോഗസ്ഥർ ഭയപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ. ചിത്രയെ ബലിയാടാക്കുന്ന നടപടി ജനാധിപത്യ കേരളം ചോദ്യം ചെയ്യണമെന്നും, ബന്ധപ്പെട്ട മന്ത്രി രാജിവെക്കുകയോ സർക്കാർ നടപടി പൂർണമായും പിൻവലിക്കുകയോ ചെയ്യണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

Tags: kerala governmentkerala politicsKummanam RajasekharanDr Chithra ArunimaKAS Officer
ShareTweetSendShare

More News from this section

‘യാത്ര സൗജന്യമല്ല, അവകാശം’; സി.പി. ജോണിന്റെ വിവാദ പരാമർശം തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരൻ, ‘ചികിത്സയും യാത്രയും ജനങ്ങളുടെ അവകാശം

‘സ്ത്രീകളെ അധിക്ഷേപിച്ച് ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്’; സിപി ജോണിനെതിരെ കെ.ബി. ഗണേഷ് കുമാർ

പാണക്കാട് മണ്ണിടിച്ചിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ ആഹ്വാനം; വ്ലോഗർക്കെതിരെ കെ.യു.ഡബ്ല്യു.ജെ പൊലീസിൽ പരാതി നൽകി

കനത്ത മഴ തുടരുന്നു; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി, 11 ജില്ലകളിൽ മിന്നൽ പ്രളയ മുന്നറിയിപ്പ്

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; നാല് സിപിഎം പ്രവർത്തകർക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു

രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട രാജേഷിന്റെ മൃതദേഹം കണ്ടെത്തി; തുരുത്തിൽ കുടുങ്ങിയ യുവാവിന് സ്വന്തം ലൈഫ് ജാക്കറ്റ് നൽകി മടങ്ങുമ്പോൾ ദുരന്തം

Latest News

മഴ നനഞ്ഞൊരു ഫോട്ടോ ഷൂട്ട്: സൗന്ദര്യത്തിനൊപ്പം ആരോഗ്യവും കാത്തുസൂക്ഷിക്കാം

‘എംഎൽഎമാർ രാജിവച്ചാൽ രണ്ട് മിനിറ്റിനുള്ളിൽ സ്വീകരിക്കും’; കോൺഗ്രസിലെ അസംതൃപ്തർക്കെതിരെ ഭീഷണിയുമായി ഡി.കെ. ശിവകുമാർ 

ഡോ. ചിത്രയുടെ സസ്പെൻഷൻ;; ‘സത്യസന്ധരായ ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്ന നടപടി; ‘ഭരണഘടനാ മൂല്യങ്ങൾ ലംഘിക്കുന്ന മന്ത്രി രാജിവെക്കണം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കുമ്മനം രാജശേഖരൻ

പ്രിയദർശിനി വിവാദം; ‘പാഠം പഠിച്ചു, ഇനി പ്രസംഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധിക്കും’ – മന്ത്രി സി.പി. ജോൺ

അഭിമന്യു വധക്കേസ്; നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയാൻ ഹൈക്കോടതി നിർദേശം

മണിക്കൂറിൽ 60 കിലോമീറ്റർ വരെ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിർദേശം; കേരളം–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

മനോരോഗവിദഗ്‌ദ്ധ ഏഴാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; വിവാഹമോചനത്തിന് പിന്നാലെ മാനസിക സംഘർഷം എന്ന് പൊലീസ്

വയനാട്ടിൽ റെഡ് അലർട്ട്; പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies