'ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല'; മദ്രസകളിൽ 'വന്ദേ മാതരം' നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 12:41 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: മദ്രസകളിൽ “വന്ദേ മാതരത്തിന്റെ ആറ് ചരണമാലപിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല” എന്ന് കൊൽക്കത്ത ഹൈക്കോടതി. മദ്രസകളിൽ വന്ദേ മാതരത്തിന്റെ പൂർണ്ണരൂപം നിർബന്ധമാക്കിയ സർക്കാർ വിജ്ഞാപനത്തിനെതിരായ പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ശ്രദ്ധേയമായ നിരീക്ഷണം.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് തപബ്രത ചക്രബർത്തിയും ജസ്റ്റിസ് പാർഥ സാരഥി സെന്നും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മദ്രസകളിലെ വിദ്യാർഥികളെ അവരുടെ മതവിശ്വാസവുമായി പൊരുത്തപ്പെടാത്ത വരികൾ പാടാൻ നിർബന്ധിക്കാനാകില്ലെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന വാദം.

ഇതിന് മറുപടിയായി, “ഇന്ന് എന്റെ മതത്തിൽ ഇല്ലാത്ത ഒരു വാചകം ഉച്ചരിക്കാൻ എന്നോട് ആവശ്യപ്പെട്ടാൽ എന്താണ് സംഭവിക്കുക? അതുകൊണ്ട് ഞാൻ ആ മതത്തിൽപ്പെട്ടയാളല്ലാതാകുമോ?” എന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ചോദിച്ചു.

ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ മതവിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ ഒരുമിച്ച് പ്രാർഥനയിൽ പങ്കെടുക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ കോടതി, മറ്റൊരു മതവുമായി ബന്ധപ്പെട്ട വാചകങ്ങൾ ചൊല്ലുന്നത് കൊണ്ട് ഒരാളുടെ മതവിശ്വാസം നഷ്ടപ്പെടില്ലെന്നും നിരീക്ഷിച്ചു.

ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ, വന്ദേ മാതരം ദേശീയ ഗാനമായിരുന്നാലും അത് നിർബന്ധമാക്കാനാകില്ലെന്നും, നിർബന്ധിത ആലാപനം സാമുദായിക സൗഹാർദത്തെ ബാധിക്കാമെന്നും വാദിച്ചു. ദേശീയ ഗാനത്തിനും ദേശീയ ഗീതത്തിനും ഭരണഘടനാപരമായി വ്യത്യസ്ത സ്ഥാനമാണുള്ളതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.

ഇതിന് പിന്നാലെ, വിജ്ഞാപനം പാലിക്കാത്തവർക്കെതിരെ ഇതുവരെ ശിക്ഷാനടപടികളോ നിർബന്ധ നടപടികളോ സ്വീകരിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. അത്തരത്തിലുള്ള നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മറുപടി നൽകി.

വിഷയത്തിൽ ഇടക്കാല സ്റ്റേ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട അഡീഷണൽ സോളിസിറ്റർ ജനറൽ ധീരജ് കുമാർ ത്രിവേദി, സംസ്ഥാന സർക്കാരിന്റെ വിശദീകരണം സമർപ്പിക്കാൻ സമയം തേടി. തുടർന്ന് സംസ്ഥാനത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.

Tags: madrasaKOLKATA HIGH COURT
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies