ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 06:00 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ശബരിമലയിലെ മിൽമ നെയ് ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) തലവനായി വിജിലൻസ് എസ്.പി. എം.ജെ. സോജനെ ഹൈക്കോടതി നിയമിച്ചു. സർക്കാർ സമർപ്പിച്ച പട്ടികയിൽ നിന്നാണ് ദേവസ്വം ബെഞ്ച് എസ്‌ഐടി തലവനെ തിരഞ്ഞെടുത്തത്.

ഡിവൈഎസ്പി സി.എസ്. ഹരി അന്വേഷണ ഉദ്യോഗസ്ഥനാകും. വിജിലൻസ് ഇൻസ്‌പെക്ടർമാരായ എ.എസ്. സജി ശങ്കർ, എസ്. ശ്രീജിത്ത്, ടി.ആർ. കിരൺ, ആർ.എസ്. രതീന്ദ്രകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.

ശബരിമലയിലെ മിൽമ നെയ് വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പ്രഥമദൃഷ്ട്യാ ഗുരുതരമായ വീഴ്ചകൾ ഉണ്ടായതായി വിലയിരുത്തിയ ഹൈക്കോടതി, സുതാര്യമായ അന്വേഷണം ഉറപ്പാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ വിജിലൻസ് ഡയറക്ടറോട് നിർദേശിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

ദേവസ്വം വിജിലൻസിന്റെ അന്വേഷണത്തിൽ, 2017 മുതൽ 2020 വരെയുള്ള കാലയളവിൽ ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് ആവശ്യത്തിനേക്കാൾ അഞ്ചിരട്ടിയിലധികം സാധനങ്ങൾ വാങ്ങിയതായും, ഇതുമൂലം പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായും കണ്ടെത്തിയിരുന്നു. അന്നത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടടക്കമുള്ളവർക്ക് ക്രമക്കേടിൽ പങ്കുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അഭിഷേകത്തിനായുള്ള നെയ് വിതരണത്തിന്റെ മറവിൽ വാങ്ങിയ സാധനങ്ങളിൽ വ്യാപക ക്രമക്കേട് നടന്നതായും, ശബരിമലയിലേക്ക് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ വിതരണം ചെയ്ത നെയ് മറിച്ചുവിറ്റെന്ന ആരോപണവുമാണ് കേസിന് ആധാരമായത്.

അന്വേഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നും, അന്തിമ റിപ്പോർട്ട് കോടതി അനുമതിയോടെയേ സമർപ്പിക്കാവൂ എന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

Tags: SABARIMALAkerala high courtTravancore Devaswom BoardSabarimala Milma Ghee ScamSabarimala Vigilance Probe
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies