മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർമാർ വിദ്യാർത്ഥികൾ അറസ്റ്റിൽ
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മംഗളൂരുവിലെ കോളേജിൽ റാഗിംഗ്; കറുത്ത ഷൂ ധരിച്ചതിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് ക്രൂരമർദനം, ആറ് സീനിയർമാർ വിദ്യാർത്ഥികൾ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 06:36 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: മംഗളൂരുവിലെ ശ്രീനിവാസ കോളേജിൽ റാഗിംഗിന്റെ പേരിൽ രണ്ട് മലയാളി വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമർദനം നടത്തിയെന്ന പരാതിയിൽ ആറ് സീനിയർ വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളും മലയാളികളാണെന്ന് പൊലീസ് അറിയിച്ചു.

ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവരാണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയതിനെ തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പാണ്ഡേശ്വർ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.

കറുത്ത ഷൂസ് ധരിച്ചെത്തിയതിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ തങ്ങളെ തടഞ്ഞ് അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്തതെന്ന് ആദർശും ജസിനും പൊലീസിന് മൊഴി നൽകി. കോളേജിന് സമീപത്തെ ചായക്കടയിൽ എത്തിയപ്പോഴാണ് സീനിയർ വിദ്യാർത്ഥികൾ ഇവരെ തടഞ്ഞ് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതെന്നാണ് പരാതി.

ആക്രമണത്തിനിടെ ആദർശിന്റെ തല ബലമായി പിടിച്ച് തിരിക്കുകയും മർദിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഭയന്ന ജസിൻ സമീപത്തെ കടയിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആദർശിന്റെ കഴുത്തിൽ കോളർ ധരിപ്പിച്ചിരിക്കുകയാണ്. ജസിനും മർദനത്തിൽ പരിക്കേറ്റിട്ടുണ്ട്.

ലോജിസ്റ്റിക്സ് വിഭാഗത്തിലെ വിദ്യാർത്ഥികളായ ആറു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ആരോപണവിധേയരായ വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോളേജ് മാനേജ്മെന്റും അറിയിച്ചു.

Tags: Mangaluru RaggingMalayalam Students AssaultSrinivas CollegeKarnataka College NewsRagging Case India
Share
Tweet
SendShare

More News from this section

ശബരിമല മിൽമ നെയ് ക്രമക്കേട്; പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതിയുടെ അംഗീകാരം; എസ്‌ഐടി തലവനായി എം.ജെ. സോജനെ നിയമിച്ച് ഹൈക്കോടതി

വൈഭവ് സൂര്യവംശിക്ക് പിന്നാലെ പുതിയ കൗമാരതരംഗം കെസിഎല്ലിലും ; മാനവ് കൃഷ്ണയും മുഹമ്മദ് ഇനാനും ഉൾപ്പെടെ യുവതാരങ്ങളിൽ പ്രതീക്ഷ

കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

മഴയുടെ തീവ്രത കുറഞ്ഞു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു

പൊതിച്ചോർ പാടില്ല ആശുപത്രിക്കുള്ളിൽ മുദ്രാവാക്യവും കൊടികളുമാകാം; പുനലൂർ താലൂക്ക് ആശുപത്രിക്കുള്ളിൽമന്ത്രി കെ മുരളീധരനു സ്വീകരണം ; സന്ദർശനം വിവാദത്തിൽ

മാടമ്പ് സ്മാരക പുരസ്‌കാരം നടൻ പ്രമോദ് വെളിയനാടിന്; ‘മാടൻമോക്ഷം’ നാടകത്തിലെ പ്രകടനത്തിന് അംഗീകാരം

Latest News

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

ബെംഗളൂരുവിൽ നിന്ന് യുവാവിനെ യുവതി ഉൾപ്പെട്ട ആറംഗ സംഘം തട്ടിക്കൊണ്ടുപോയി; നഗ്നഫോട്ടോ എടുത്ത് മാതാവിന് അയച്ചു, 8 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തുമെന്ന് തമിഴ്നാട്; കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച് ബജറ്റ് പ്രഖ്യാപനം

സ്നേഹ മെർലിൻ

16 കാരിയെ പീഡിപ്പിച്ച കേസ്; പ്രതി സ്‌നേഹ മെർലിൻ അറസ്റ്റിൽ,പിടിയിലായത് കേസെടുത്ത് ഒന്നര മാസത്തിന് ശേഷം

ഓഗസ്റ്റ് 11 ബലൂചിസ്ഥാൻ സ്വാതന്ത്ര്യദിനം; പ്രത്യേക രാജ്യമായി അംഗീകരിക്കണമെന്ന് ലോകത്തോട് വിമോചന സംഘടനകളുടെ ആഹ്വാനം

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies