‘നിഖാബ് നിരോധിക്കണം, സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണിത്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ?’: എം.എൻ. കാരശ്ശേരി

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: മുഖം മൂടുന്ന നിഖാബ് (മുഖാവരണം) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  എം.എൻ. കാരശ്ശേരി. മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണെന്നും തട്ടമോ ശിരോവസ്ത്രമോ ധരിക്കുന്നതിന് താൻ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“തട്ടമോ ശിരോവസ്ത്രമോ മതവിശ്വാസത്തിന്റെ ഭാഗമാണ്. എന്നാൽ നിഖാബ് സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണ്,” എന്ന് കാരശ്ശേരി പറഞ്ഞു. മുഖം മൂടുന്ന പർദ്ദ ധരിച്ചിരിക്കുന്നത് ആരാണെന്ന് സമീപത്തുള്ള ആളിന് അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മുഖം മറയ്‌ക്കുന്ന വസ്ത്രധാരണം സുരക്ഷാ വെല്ലുവിളികൾ സൃഷ്ടിക്കുന്നുവെന്ന ചർച്ച വിവിധ രാജ്യങ്ങളിൽ മുമ്പും ഉയർന്നിട്ടുണ്ട്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചില രാജ്യങ്ങൾ പൊതു ഇടങ്ങളിൽ മുഖാവരണം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്.

 

Share