'കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും'; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 10:37 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കി വീണ്ടും പൊലീസിനെ വെല്ലുവിളിച്ച് രംഗത്ത്. കീഴടങ്ങില്ലെന്നും, “പറ്റുമെങ്കിൽ കണ്ടുപിടിക്കൂ” എന്ന വെല്ലുവിളിയുമായാണ് അർജുൻ പുതിയ സന്ദേശം പുറത്തുവിട്ടത്.

ആദ്യം കീഴടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും, എന്നാൽ തന്റെ സുഹൃത്തുക്കളുടെ ലൊക്കേഷൻ കണ്ടെത്തി പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും അർജുൻ ആരോപിച്ചു. ഹൈക്കോടതിയിൽ ഹാജരാകാനായിരുന്നു ഉദ്ദേശിച്ചിരുന്നതെങ്കിലും ഇനി മുൻകൂർ ജാമ്യമോ നിയമപരമായ സംരക്ഷണമോ ലഭിച്ചതിന് ശേഷമേ പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.

“കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും. ഒരുപാട് പൊലീസുകാരെ ഞാൻ കണ്ടിട്ടുണ്ട്” എന്ന പരാമർശവും അർജുൻ നടത്തിയിട്ടുണ്ട്. ഊന്നുകൽ പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയ്‌ക്കാണ് ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.

സംഘടിത കുറ്റകൃത്യത്തിനായുള്ള ഗൂഢാലോചന കേസിൽ അറസ്റ്റിലായി 21 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങിയ അർജുൻ, കോതമംഗലം എസ്‌എച്ച്‌ഒയെ ലക്ഷ്യമിട്ട് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം പങ്കുവെച്ചിരുന്നു. “പെൻഷൻ വാങ്ങി ശിഷ്ടകാലം ജീവിക്കാൻ അനുവദിക്കില്ല” എന്നായിരുന്നു പോസ്റ്റിലെ ഭീഷണി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊന്നുകൽ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

ഈ കേസിൽ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസ് ഗുരുതരമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. അർജുൻ പുറത്തുണ്ടെങ്കിൽ കേസിന്റെ അന്വേഷണത്തെ ബാധിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കോടതി വിലയിരുത്തി.

ഇതിനുപിന്നാലെ അർജുനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘമെന്ന് പൊലീസ് അറിയിച്ചു.

Tags: Kerala Policearjun ayankiKerala Crime NewsKothamangalam SHO
Share
Tweet
SendShare

More News from this section

‘നിഖാബ് നിരോധിക്കണം’; സ്ത്രീയെ കരിങ്കുപ്പായത്തിൽ കുഴിച്ചുമൂടുന്ന പരിപാടിയാണ്; അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? എം.എൻ. കാരശ്ശേരി

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്നാടുമായി മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്‌ക്ക് നീക്കം; പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മോൻസ് ജോസഫ്

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

Latest News

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies