പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജയില്‍ സൂപ്രണ്ടിന് നേരെ തടവുകാരന്റെ ആക്രമണം. ജയില്‍ സൂപ്രണ്ട് ബിനോദ് ജോര്‍ജിനെയാണ് ലഹരി കേസിലെ പ്രതിയായ ഷെഫീഖ് മര്‍ദിച്ചത്. ജയില്‍ സൂപ്രണ്ട് പതിവ് ദൈനംദിന സന്ദര്‍ശനത്തിന്റെ ഭാഗമായി സെല്ലുകള്‍ പരിശോധിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. സംഭവത്തില്‍ സൂപ്രണ്ടിന് നിസാര പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

സംഭവത്തില്‍ ജയില്‍ സൂപ്രണ്ട് തടവുകാരനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം. എന്നാല്‍ നിലവില്‍ കേസെടുത്തിട്ടില്ല. ആക്രമണത്തിന്റെ സാഹചര്യങ്ങളും സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതും സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കാനാണ് സാധ്യത.

Share