മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ പദ്ധതി പിൻവലിച്ചില്ല; ഓണത്തിന് ശേഷം പരിഷ്‌കരിച്ച് വീണ്ടും നടപ്പാക്കുമെന്ന് എക്സൈസ് മന്ത്രിമന്ത്രി എം. ലിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 02:52 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: പ്ലാസ്റ്റിക് മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ തിരികെ ലഭിക്കുന്ന ബെവ്‌കോ പദ്ധതിയെ പൂർണമായി പിൻവലിച്ചിട്ടില്ലെന്നും, ഓണക്കാലം വരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. പദ്ധതി നിർത്തലാക്കുമെന്ന ബെവ്‌കോയുടെ അറിയിപ്പിന് പിന്നാലെയാണ് മന്ത്രിയുടെ വിശദീകരണം.

പദ്ധതിയെക്കുറിച്ച് സർക്കാരിന് പ്രതികൂല നിലപാടില്ലെന്നും, മദ്യശാലകളിലെ ജീവനക്കാർ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് താൽക്കാലിക തീരുമാനം എടുത്തതെന്നും മന്ത്രി പറഞ്ഞു. ഓണത്തിന് ശേഷം നിലവിലെ പോരായ്മകൾ പരിഹരിച്ച് പദ്ധതി പരിഷ്‌കരിച്ച രൂപത്തിൽ വീണ്ടും നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

നാളെ മുതൽ പദ്ധതി അവസാനിപ്പിക്കുമെന്നും, ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ നൽകിയാലും 20 രൂപ റീഫണ്ട് ലഭിക്കില്ലെന്നുമായിരുന്നു ബെവ്‌കോ നേരത്തെ ഔട്ട്‌ലെറ്റുകൾക്ക് നൽകിയ അറിയിപ്പ്. ഇതോടെയാണ് ഉപഭോക്താക്കളിൽ ആശയക്കുഴപ്പം രൂപപ്പെട്ടത്.

നിലവിൽ പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താവിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുകയും, അതേ ഔട്ട്‌ലെറ്റിൽ ക്യൂആർ കോഡ് പതിച്ച കാലിക്കുപ്പി തിരികെ നൽകിയാൽ തുക തിരിച്ചുനൽകുകയുമായിരുന്നു പദ്ധതി.

എന്നാൽ, കാലിക്കുപ്പികൾ വൻതോതിൽ ശേഖരിക്കേണ്ടിവന്നത് ഔട്ട്‌ലെറ്റുകളിലെ സംഭരണ സൗകര്യത്തെ ബാധിച്ചതായും, ജീവനക്കാർക്ക് അധിക ജോലിഭാരമുണ്ടാക്കിയതായും വ്യാപക പരാതികൾ ഉയർന്നിരുന്നു. കുപ്പികൾ നീക്കം ചെയ്യുന്നതിലെ കാലതാമസവും പല മദ്യശാലകൾക്കും സമീപം പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടാൻ കാരണമായിരുന്നു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതിയിലൂടെ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെ മാത്രം 6.63 കോടി രൂപ ഉപഭോക്താക്കൾക്ക് റീഫണ്ടായി ബെവ്‌കോ തിരിച്ചുനൽകിയതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

Tags: Kerala ExciseBEVCO Bottle ReturnBEVCO 20 Rupees Scheme
Share
Tweet
SendShare

More News from this section

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies