ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ടിഎംസിയുടെ 440 കോടി മരവിപ്പിച്ച നടപടി; മമത വിഭാഗത്തിന് സുപ്രീംകോടതിയിലും തിരിച്ചടി; അക്കൗണ്ടുകൾ തുറക്കണമെന്ന ആവശ്യം തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 05:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) മമത ബാനർജി വിഭാഗത്തിന് സുപ്രീംകോടതിയിൽ തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ച മൂന്ന് ബാങ്ക് അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയും ചെയ്തു.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. ഹൈക്കോടതിയുടെ ജൂലൈ ഒമ്പതിലെ ഉത്തരവ് ടിഎംസിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പൂർണമായി തടസപ്പെടുത്തില്ലെന്നും ജസ്റ്റിസ് സുന്ദരേഷ് വ്യക്തമാക്കി. കേസിന്റെ പ്രധാന ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കേസിന്റെ മെറിറ്റിലേക്ക് കടന്നുള്ള സുപ്രീംകോടതി നിരീക്ഷണങ്ങൾ ഹൈക്കോടതിയിലെ തുടർനടപടികളെ ബാധിക്കുമെന്നതിനാൽ അതിൽ അഭിപ്രായം പറയുന്നില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

ഇടക്കാല ഉത്തരവുകൾ നിലവിൽ ഇരുകക്ഷികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതിനാൽ ഇടപെടാൻ താൽപര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

440 കോടി രൂപയുള്ള മൂന്ന് അക്കൗണ്ടുകൾ മരവിപ്പിച്ച് ഇഡി
കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായി ടിഎംസിയുമായി ബന്ധമുള്ള മൂന്ന് എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ടുകളിലായി 440.42 കോടി രൂപ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിരുന്നു. ഈ അക്കൗണ്ടുകളാണ് അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചത്.

സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ, അനധികൃതമായി പണം സമാഹരിക്കൽ, സംശയിക്കുന്ന പണം ടിഎംസിയുടെ ചില അക്കൗണ്ടുകളിലൂടെ കൈമാറൽ തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് അന്വേഷണം.

ഈ അക്കൗണ്ടിൽ നിന്നും 2023 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള കാലയളവിൽ കെയർവെൽ ഏവിയേഷൻ ഇന്ത്യയിലേക്കും അതുമായി ബന്ധമുള്ള ഒരു കമ്പനിയിലേക്കും പണം കൈമാറിയതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിമാനം, ഹെലികോപ്റ്റർ എന്നിവ വാങ്ങുന്നതുമായി ഇടപാടുകൾക്ക് ബന്ധമുണ്ടെന്നും ഇഡി ആരോപിക്കുന്നു.

ജൂൺ 18ന് പശ്ചിമ ബംഗാൾ എംഎൽഎ ബിശ്വനാഥ് ദാസ് സൈബർ ക്രൈം പൊലീസിൽ നൽകിയ പരാതിയാണ് ഇഡി അന്വേഷണത്തിന് അടിസ്ഥാനം. അനധികൃത സാമ്പത്തിക ഇടപാടുകളിലൂടെയും സംശയകരമായ ഇടപാടുകളിലൂടെയും മൂന്ന് എച്ച്ഡിഎഫ്സി അക്കൗണ്ടുകളിലേക്ക് പണം എത്തിയെന്നായിരുന്നു പരാതി.

തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ജൂൺ 23ന് ഇഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ECIR) രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്.

ദൈനംദിന ചെലവുകൾക്ക് പണം ഉപയോഗിക്കാം
അക്കൗണ്ടുകൾ പൂർണമായി പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന ടിഎംസിയുടെ ആവശ്യം കൽക്കട്ട ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല. എന്നാൽ പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾക്കായി അക്കൗണ്ടുകളിലെ പണം ഉപയോഗിക്കാൻ ഹൈക്കോടതി അനുമതി നൽകിയിരുന്നു. ചെലവുകൾ നിരീക്ഷിക്കുന്നതിനായി പ്രത്യേക ഉദ്യോഗസ്ഥനെയും കോടതി നിയമിച്ചിരുന്നു.

 

Tags: mamatha banarjee
Share
Tweet
SendShare

More News from this section

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

Latest News

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies