'സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്'; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും തള്ളിപ്പറയുകയും ചെയ്ത ആളാണ്’; കെ.ബി. ഗണേഷ് കുമാറിന് മറുപടിയുമായി ജി. സുകുമാരൻ നായർ.

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 01:18 pm IST
Facebook
Twitter
WhatsAppTelegram

ചങ്ങനാശേരി:  കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾക്ക് രൂക്ഷ മറുപടിയുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ആരോപണങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഗണേഷ് കുമാർ നിയമപരമായി കേസ് നൽകണമെന്ന് സുകുമാരൻ നായർ പറഞ്ഞു. സ്ഥാനങ്ങൾ നഷ്ടപ്പെട്ടപ്പോഴാണ് ഗണേഷ് ആരോപണങ്ങളുമായി രംഗത്തെത്തിയതെന്നും അദ്ദേഹം വിമർശിച്ചു.

തനിക്കെതിരെ ഗൂഢാലോചന നടത്തിയാലും ഒന്നും ചെയ്യാൻ കഴിയില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിനെ പിടിച്ചെടുക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. എൻഎസ്എസ് പിടിക്കാൻ വന്നവർ പിന്നീട് ഇല്ലാതായ ചരിത്രമാണ് മുന്നിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

ഗണേഷ് കുമാർ ചിലരുടെ വാലായി പ്രവർത്തിക്കുകയാണെന്നും സുകുമാരൻ നായർ ആരോപിച്ചു. സ്വന്തം അച്ഛനെക്കുറിച്ച് മോശമായി സംസാരിക്കുകയും സ്വന്തം അച്ഛനെ തള്ളിപ്പറയുകയും ചെയ്ത ആളാണ് ഗണേഷ് എന്നായിരുന്നു സുകുമാരൻ നായരുടെ പരാമർശം.

മന്നം സമാധിയിൽ ആരെയും അനാദരിക്കാൻ അനുവദിക്കില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. “മന്നം സമാധിയിൽ പട്ടിയെ കേറ്റാൻ അനുവദിക്കില്ല. അങ്ങനെ ആദരിക്കാൻ ആരും വരേണ്ട” എന്നായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷ പരാമർശം.

ചട്ടമ്പിസ്വാമിയെക്കുറിച്ച് ഗണേഷ് കുമാർ നടത്തിയ പരാമർശങ്ങളെയും സുകുമാരൻ നായർ വിമർശിച്ചു. ചട്ടമ്പിസ്വാമിയെക്കുറിച്ചുള്ള ഗണേഷിന്റെ പരാമർശം അദ്ദേഹത്തിന്റെ മാത്രം ഭാഷ്യമാണെന്നും സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങളും സുകുമാരൻ നായർ തള്ളി. അനധികൃതമായി ഒരു നിയമനവും നടത്തിയിട്ടില്ലെന്നും എല്ലാ നിയമനങ്ങളും സംഘടനയിലെ കീഴ്വഴക്കങ്ങൾ പാലിച്ചാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റുണ്ടെന്ന് തോന്നിയാൽ സംഘടന രാത്രിയിലും പിരിച്ചുവിടുമെന്നും സുകുമാരൻ നായർ പറഞ്ഞു. നിയമപരമായാണ് എല്ലാ നടപടികളും സ്വീകരിക്കുകയെന്നും വ്യക്തമാക്കി. താൻ നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട ആളാണെന്നും സംഘടനയുടെ പ്രവർത്തനങ്ങളിൽ നിയമവും കീഴ്വഴക്കങ്ങളും പാലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, എൻഎസ്എസിന്റെ കീഴിലുള്ള പത്മ കഫേ കേരളമാകെ വ്യാപിപ്പിക്കുമെന്നും സുകുമാരൻ നായർ അറിയിച്ചു.

 

 

Tags: G Sukumaran nairK B Ganesh Kumar
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies