കർക്കിടക വാവുബലി: തലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക
Tuesday, August 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കർക്കിടക വാവുബലി: തലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2026, 08:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. ഇന്ന് രാത്രി 10 മണി മുതൽ നാളെ ഉച്ചയ്‌ക്ക് 2 മണി വരെയാണ് നിയന്ത്രണം. തിരുവല്ലം ഉൾപ്പെടെയുള്ള മേഖലകളിൽ വാവുബലി തർപ്പണത്തിനായി വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.

വാവുബലി ദിവസത്തെ തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായി യാത്ര മുൻകൂട്ടി ക്രമീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു. പ്രത്യേകിച്ച് തിരുവല്ലം, ശംഖുംമുഖം ഭാഗങ്ങളിലൂടെയുള്ള യാത്രക്കാർ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് സമയക്രമം ആസൂത്രണം ചെയ്യണം.

ഈ റോഡുകളിൽ നിയന്ത്രണം

ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ആൾസെയിന്റ്സ് ജംഗ്ഷൻ വരെയുള്ള റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. തിരുവല്ലം ക്ഷേത്രപരിസരം, ബൈപ്പാസ് റോഡ്, തിരുവല്ലം ജംഗ്ഷൻ മുതൽ തിരുവല്ലം എൽ.പി. സ്കൂൾ ജംഗ്ഷൻ വരെയുള്ള റോഡ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വാവുബലി തർപ്പണത്തിനെത്തുന്ന ഭക്തരുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിനായി പ്രത്യേക പാർക്കിങ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യണം

ബലി തർപ്പണത്തിനായി എത്തുന്ന വാഹനങ്ങൾ ബൈപ്പാസ് റോഡിൽ വേങ്കറ ക്ഷേത്രത്തിന് സമീപത്തെ സർവീസ് റോഡിൽ സജ്ജമാക്കിയ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം. ഇതിന് പുറമെ എയർഫോഴ്സ് സ്റ്റേഷൻ കർവ്വ് ഭാഗത്തെ ഗ്രൗണ്ട്, ബെയ്ലി പ്രസ് ഗ്രൗണ്ട് , സുനാമി പാർക്കിന് സമീപത്തെ ഗ്രൗണ്ട്, ശംഖുംമുഖം ദേവീക്ഷേത്ര ഗ്രൗണ്ട്  എന്നിങ്ങിനെ  നാല് പ്രധാന പാർക്കിങ് കേന്ദ്രങ്ങളാണ് അധികൃതർ ഒരുക്കിയിരിക്കുന്നത്.

കർക്കിടക വാവുബലി തർപ്പണത്തിനായി തിരുവല്ലത്തും സമീപപ്രദേശങ്ങളിലും വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗതാഗത നിയന്ത്രണങ്ങളുമായി പൊതുജനങ്ങൾ സഹകരിക്കണമെന്നാണ് അധികൃതരുടെ നിർദേശം. പ്രത്യേകിച്ച് വിമാനത്താവള യാത്രക്കാർ അവസാന നിമിഷത്തെ യാത്ര ഒഴിവാക്കി ആവശ്യമായ സമയമെടുത്ത് യാത്ര ചെയ്യുന്നത് ഗതാഗത തടസ്സം മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

Tags: Karkidaka Vavu BaliThiruvananthapuram Traffic RestrictionsVavubali Tharpanam KeralaThiruvallam Vavu Bali
Share
Tweet
SendShare

More News from this section

കൃഷി ചെയ്യുന്ന വിദ്യാർഥികൾക്ക് വെയ്റ്റേജ് മാർക്ക്; 500 സ്കൂളുകളിൽ ‘കതിര്’ പദ്ധതി, യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാൻ പുതിയ നീക്കം

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

Latest News

വിമാനത്താവളത്തിന് സമീപത്തെ പഞ്ച നക്ഷത്ര ഹോട്ടലിൽ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം സ്വയം കഴുത്തറുത്ത് പിതാവ്: നഗരത്തെ നടുക്കി ദുരന്തം

കർക്കിടക വാവുബലി: തലസ്ഥാനത്ത് ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക

ചെങ്കോട്ടയിൽ പുതിയ ചരിത്രം; സ്വാതന്ത്ര്യദിനാഘോഷത്തിൽ ആദ്യമായി വന്ദേമാതരം, പ്രധാനമന്ത്രിയുടെ അഭിസംബോധനയ്‌ക്ക് ശേഷം ദേശീയഗാനത്തിന് മുമ്പായി ആലപിക്കും

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies