ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഗുജറാത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം കാണിച്ച് ഹാര്‍ദിക് പാണ്ഡ്യ; ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടു; പറ്റില്ലെന്ന് മാനേജ്‌മെന്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2026, 04:57 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മുംബൈ ഇന്ത്യന്‍സില്‍ നിന്ന് മാറാനൊരുങ്ങുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഐപിഎല്‍ ഭാവിയില്‍ പുതിയ വഴിത്തിരിവ്. മുന്‍ ടീമായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചെത്താന്‍ ഹാര്‍ദിക് താല്‍പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ടീമിന്റെ നായകസ്ഥാനം വേണമെന്ന താരത്തിന്റെ നിബന്ധന തിരിച്ചടിയായതോടെ നീക്കം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

2026ലെ ഐപിഎല്‍ സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഹാര്‍ദിക് ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. ഹാര്‍ദിക്കിനെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ നായകന്‍ ശുഭ്മാന്‍ ഗില്ലുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ദിക്കിന്റെ തിരിച്ചുവരവില്‍ ഗില്ലിന് എതിര്‍പ്പില്ലായിരുന്നെങ്കിലും നായകസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നം ഉടലെടുത്തത്.

ഹാര്‍ദിക്കിനെ കളിക്കാരനെന്ന നിലയില്‍ ടീമിലെത്തിക്കാന്‍ തയ്യാറാണെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം വിട്ടുനല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് ഗുജറാത്ത് മാനേജ്മെന്റ് സ്വീകരിച്ചതെന്നാണ് സൂചന. ഇതോടെ താരത്തിന്റെ ഗുജറാത്തിലേക്കുള്ള തിരിച്ചുവരവ് പ്രതിസന്ധിയിലായി.

ഗുജറാത്തിന് പുറമെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകളുമായും 2027 സീസണിന് മുന്നോടിയായി ഹാര്‍ദിക് ട്രേഡ് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന്റെ വക്താവ് ഇക്കാര്യം നിഷേധിച്ചു. താരം നേരിട്ട് ഒരു ഫ്രാഞ്ചൈസിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും, എന്തെങ്കിലും നീക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് മുംബൈ ഇന്ത്യന്‍സിലൂടെയായിരിക്കുമെന്നും വക്താവ് വ്യക്തമാക്കി.

രോഹിത് ശര്‍മയ്‌ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ നായകനായതിനു പിന്നാലെ ഹാര്‍ദിക്കിന് ആരാധകരില്‍നിന്ന് വലിയ പ്രതിഷേധം നേരിടേണ്ടിവന്നിരുന്നു. രോഹിത്തിന് ലഭിച്ചിരുന്ന സ്വീകാര്യത ടീമിനകത്തും ഹാര്‍ദിക്കിന് നേടാനായില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2026 സീസണിന് ശേഷം ടീമിനെ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മുതിര്‍ന്ന താരങ്ങളില്‍ ചിലരെ ഒഴിവാക്കാനും മുംബൈ ഇന്ത്യന്‍സ് ആലോചിക്കുന്നതായാണ് സൂചന.

2022ല്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അരങ്ങേറ്റ സീസണില്‍ തന്നെ ടീമിനെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച നായകനാണ് ഹാര്‍ദിക്. 2023ലും ടീമിനെ ഫൈനലിലെത്തിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. എന്നാല്‍ പഴയ തട്ടകത്തിലേക്കുള്ള തിരിച്ചുവരവിന് ഇപ്പോള്‍ ക്യാപ്റ്റന്‍സി നിബന്ധന തന്നെ തടസ്സമായി മാറിയിരിക്കുകയാണ്.

Tags: hardhik pandyaGujarat Titans
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies