‘വിസി’യെ ജീവനോടെ സംസ്കരിച്ച് എസ്.എഫ്.ഐ; കാലടി സർവകലാശാലയിൽ ഡോ. സിസ തോമസിൻറെ പ്രതീകാത്മക ശവസംസ്കാരം; അതിരുവിട്ട് 'കുട്ടി സഖാക്കളുടെ' പ്രതിഷേധ ആഭാസം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വിസി’യെ ജീവനോടെ സംസ്കരിച്ച് എസ്.എഫ്.ഐ; കാലടി സർവകലാശാലയിൽ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം; അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 09:48 am IST
Facebook
Twitter
WhatsAppTelegram

കാലടി: കാലടി സർവ്വകലാശാലയിലും എസ്.എഫ്. ഐയുടെ പ്രതിഷേധ ആഭാസം.  പ്രതിഷേധത്തിന്റെ പേരിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി എസ്.എഫ്.ഐ. സിൻഡിക്കേറ്റ് യോഗം തുടരുന്നതിനിടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ സർവകലാശാലയിലെത്തി വിസിയുടെ കോലം ഒരുക്കി അന്ത്യകർമങ്ങൾ നടത്തിയത്. ക്രൈസ്തവ ആചാരങ്ങൾ അനുകരിച്ചായിരുന്നു പ്രതീകാത്മക ശവസംസ്കാരം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എ.ബി.വി.പി രംഗത്തെത്തിയിട്ടുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ ഏറെക്കാലമായി സർവകലാശാലയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയിൽ സമരം നടത്തിവരികയാണ്. ഇതിനിടെയാണ് സിൻഡിക്കേറ്റ് യോഗം നടത്താൻ അനുവദിക്കില്ലെന്ന നിലപാടുമായി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധം പിന്നീട് വിസിയെയും സിൻഡിക്കേറ്റ് അംഗങ്ങളെയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതിലേക്കും നീങ്ങി. സംഭവത്തിന് പിന്നാലെ രാത്രി എട്ടുമണിയോടെയാണ് പൊലീസ് സഹായത്തോടെ വൈസ് ചാൻസലറും സിൻഡിക്കേറ്റ് അംഗങ്ങളും ക്യാമ്പസിൽ നിന്ന് പുറത്തേക്ക് പോയത്.

ക്യാമ്പസിൽ നേരത്തെ എസ്.എഫ്.ഐ നടത്തിയിരുന്ന വഴിവിട്ട പ്രവർത്തനങ്ങൾക്ക് സിസ തോമസ് വന്നതോടു കൂടി  നിയന്ത്രണമുണ്ടായി. മുൻ വൈസ് ചാൻസലർ ഗീതാകുമാരി എസ്.എഫ്.ഐയുടെ സ്വന്തക്കാരിയായിരുന്നു. അവരുടെ ഒത്താശയോടെയായിരുന്നു ഇവർ ക്യാമ്പസിൽ അഴിഞ്ഞാടിയിരുന്നത്.  2026 മാർച്ച് 5ന്,  ഡിഗ്രി തോറ്റ എസ്.എഫ്.ഐ നേതാവിന് പിജിക്ക് പ്രവേശം നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഗീതാകുമാരിയെ ചുമതലയിൽ നിന്നും മാറ്റിയത്.

2016-ലും സമരത്തിന്റെ പേരിൽ ‘ശവസംസ്കാരം’
എസ്.എഫ്.ഐ ഇത്തരം കാടത്തം നടക്കുന്നത് ഇതാദ്യമല്ല . 2016ൽ പാലക്കാട് വിക്ടോറിയ കോളേജിലെ അന്നത്തെ പ്രിൻസിപ്പൽ സരസു ടീച്ചർക്കെതിരെ എസ്.എഫ്.ഐ പ്രവർത്തകർ ശവമഞ്ചവും ശവക്കല്ലറയും ഒരുക്കി പ്രതിഷേധിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോൾ കാലടി സർവകലാശാലയിലെ വൈസ് ചാൻസലർക്കെതിരെയും സമാനമായ രീതിയിലുള്ള പ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്.

‘എല്ലാ ധാർമിക അതിരുകളും ലംഘിച്ചു’
തനിക്കെതിരെ എസ്.എഫ്.ഐ നടത്തുന്ന സമരങ്ങൾ എല്ലാ ധാർമിക അതിരുകളും ലംഘിക്കുന്നതാണെന്ന് സിസ തോമസ് പ്രതികരിച്ചു. തന്നെ എങ്ങനെയും കാലടി സർവകലാശാലയിൽ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമരങ്ങൾ. താൽപരകക്ഷികളുടെ ഒത്താശയോടെയാണ് എസ്.എഫ്.ഐ സമരം അതിരുവിടുന്നതെന്നും സിസ തോമസ് പറഞ്ഞു.

 

 

 

Tags: SFISisa ThomasKALADY SREESANKARA SANSKRIT UNIVERSITY
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies