ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍
Saturday, August 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2026, 07:56 pm IST
Facebook
Twitter
WhatsAppTelegram

ആംസ്റ്റല്‍വീല്‍ (നെതര്‍ലന്‍ഡ്‌സ്): ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ ആദ്യ മത്സരത്തില്‍ വെയ്ല്‍സിനെ 3-1ന് തോല്‍പ്പിച്ച ഇന്ത്യ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന്റെ ഇരട്ടഗോളിന്റെയും സഞ്ജയിയുടെ ഒരു ഗോളിന്റെയും മികവിലാണ് ജയിച്ചത്. സാം വെല്‍ഷാണ് വെയ്ല്‍സിന്റെ ആശ്വാസഗോള്‍ നേടിയത്. മത്സരം തുടങ്ങി എട്ടാം മിനിറ്റില്‍ സഞ്ജയിയിലൂടെ ഇന്ത്യ മുന്നിലെത്തി. മൂന്ന് മിനിറ്റിനുശേഷം പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഹര്‍മന്‍പ്രീത് ലീഡ് രണ്ടാക്കി. 43-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്നുതന്നെ ഹര്‍മന്‍പ്രീത് തന്റെ രണ്ടാം ഗോളും നേടി ഇന്ത്യയെ 3-0ന് മുന്നിലെത്തിച്ചു.

55-ാം മിനിറ്റില്‍ വെയ്ല്‍സ് ഒരു ഗോള്‍ തിരിച്ചടിച്ചു. സര്‍ക്കിളിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് സാം വെല്‍ഷ് ലക്ഷ്യം കണ്ടത്. പിന്നീട് ഇന്ത്യ പ്രതിരോധം ഉറപ്പിച്ചതോടെ വെയ്ല്‍സിന് തിരിച്ചുവരാന്‍ കഴിഞ്ഞില്ല. വിജയത്തോടെ ഇന്ത്യ പൂള്‍ ഡിയില്‍ ഒന്നാമതെത്തി. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇംഗ്ലണ്ട്, വെയ്ല്‍സ്, പാകിസ്താന്‍ എന്നിവരാണ് ഇന്ത്യക്കൊപ്പമുള്ള പൂളിലെ മറ്റ് ടീമുകള്‍. അരനൂറ്റാണ്ടിന് ശേഷം ലോകകപ്പ് കിരീടം തിരിച്ചുപിടിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ മെഡല്‍ നേടിയതിന്റെ ആത്മവിശ്വാസവും ഏഷ്യാ കപ്പ് കിരീടനേട്ടവും ഇന്ത്യക്കൊപ്പമുണ്ട്. 1975ല്‍ ക്വലാലംപുരില്‍ നടന്ന ലോകകപ്പില്‍ പാകിസ്താനെ ഫൈനലില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ഏക ലോകകപ്പ് കിരീടം നേടിയത്. 1971ല്‍ വെങ്കലവും 1973ല്‍ വെള്ളിയും ഇന്ത്യ സ്വന്തമാക്കിയിരുന്നു. 2023ല്‍ ഭുവനേശ്വറില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

Tags: INDIA WINShockey world cupagainst wales
Share
Tweet
SendShare

More News from this section

ജംഷേദ്പൂര്‍ എഫ്സിയുടെ ഉടമസ്ഥാവകാശം ചര്‍ച്ചില്‍ ബ്രദേഴ്സിന്; ടാറ്റാ സ്റ്റീലിന്റെ 100% ഓഹരികള്‍ കൈമാറിയത് വെറും 100 രൂപയ്‌ക്ക്

2036 ഒളിമ്പിക്‌സ് ലക്ഷ്യം; 5 മുതല്‍ 15 വയസുവരെ കുട്ടികളില്‍ നിന്ന് കായിക പ്രതിഭകളെ കണ്ടെത്താന്‍ ഇന്ത്യ

ഗംഭീറിന് മുകളില്‍ ലക്ഷ്മണിന്റെ നിഴല്‍? ബിസിസിഐയില്‍ വന്‍ അഴിച്ചുപണി; പുതിയ ചുമതലയിലേക്ക് നീങ്ങാന്‍ വി.വി.എസ്

94 വര്‍ഷം, 319 താരങ്ങള്‍, 600 ടെസ്റ്റുകള്‍; ഒന്നാം ടെസ്റ്റ് മുതല്‍ 600-ാം ടെസ്റ്റ് വരെ; ചരിത്രനാഴികക്കല്ല് പിന്നിട്ട് ടീം ഇന്ത്യ

ഹെയ്സല്‍വുഡിന് 300; ഡാര്‍വിനില്‍ ചരിത്രം, ഒരേ ടീമില്‍ നാല് 300+ വിക്കറ്റ് വേട്ടക്കാര്‍!

മഴ മാറിയപ്പോള്‍ ഗാളില്‍ റണ്‍മേള; രാഹുലിനും പടിക്കലിനും അര്‍ധസെഞ്ചുറി, ഇന്ത്യ ശക്തമായ നിലയില്‍

Latest News

പനീര്‍, നെയ്യ്, ഖോവ ഉള്‍പ്പെടെയുള്ള കൃത്രിമ ഡയറി ഉല്‍പ്പന്നങ്ങള്‍ക്ക് യുപിയില്‍ സംസ്ഥാനവ്യാപക നിരോധനം

ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 7.7 തീവ്രതയുള്ള ഭൂകമ്പത്തില്‍ 38 മരണം, സുനാമി മുന്നറിയിപ്പ്

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; വെയ്ല്‍സിനെ 3-1ന് തകര്‍ത്തു; ഹര്‍മന്‍പ്രീതിന് ഇരട്ടഗോള്‍

നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

പെരുമഴയിലും മഴക്കുറവ്; കേരളത്തില്‍ കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

ഓണക്കാല യാത്രാക്ലേശത്തിന് ആശ്വാസം; ബംഗളൂരുഎറണാകുളം വന്ദേഭാരതില്‍ ഇനി 16 കോച്ചുകള്‍

600-ാം ടെസ്റ്റില്‍ ഇന്ത്യ; ചരിത്രദിനത്തില്‍ ഗില്ലിനും സംഘത്തിനും മുന്നില്‍ ശ്രീലങ്ക; ഇന്ത്യന്‍ ടീം ദേശീയപതാക ഉയര്‍ത്തി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies