പറവൂര്‍: സ്‌കൂള്‍ യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. പറവൂര്‍ ചെറിയപല്ലംതുരുത്ത് സ്വദേശിനി സ്വാതി (13) ആണ് മരിച്ചത്. പറവൂര്‍ ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.
ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച സ്‌കൂളില്‍ പോകുന്നതിനായി യൂണിഫോം ഇസ്തിരിയിടുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. കുട്ടിയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്ന അമ്മ ഓടിയെത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.















