‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ പോക്സോ പരാതിയിൽ 18 മാസം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനായി അച്ഛൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പൊന്നുപോലെ വളർത്തിയ മോളാണ്, പരാതിയില്ല…’; മകളുടെ പോക്സോ പരാതിയിൽ 18 മാസം ജയിലിൽ, ഒടുവിൽ കുറ്റവിമുക്തനായി അച്ഛൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 02:46 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: മകളുടെ പരാതിയിൽ പോക്സോ കേസിൽ അറസ്റ്റിലായി 18 മാസം ജയിലിൽ കഴിഞ്ഞ അച്ഛന് ഒടുവിൽ കോടതി മോചനം. പ്രോസിക്യൂഷന് ആരോപണം തെളിയിക്കാനാകാതെ വന്നതോടെയാണ് കോടതി പിതാവിനെ കുറ്റവിമുക്തനാക്കിയത്. എന്നാൽ നഷ്ടമായ 18 മാസവും കുടുംബം അനുഭവിച്ച വേദനയും ഇനി ആര് തിരിച്ചുനൽകുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

പ്രായപൂർത്തിയാകാത്ത മകൾ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവുമായി അടുപ്പത്തിലായ വിവരം അച്ഛൻ അറിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.  മകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലാണ് അച്ഛൻ കുട്ടിയെ ശകാരിച്ചതെന്നും അമ്മ പറയുന്നു. എന്നാൽ പിന്നീട് കുട്ടിയെ അച്ഛൻ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് അച്ഛനെ അറസ്റ്റ് ചെയ്തു.

ജയിലിൽ കഴിയുമ്പോഴും മകൾ തനിക്കെതിരെ മൊഴി നൽകിയെന്ന കാര്യം വിശ്വസിക്കാൻ അച്ഛന് കഴിഞ്ഞിരുന്നില്ല. അതേസമയം, സംഭവത്തിന്റെ ആഘാതം കുടുംബത്തിലെ ഇളയ മകനെയും സാരമായി ബാധിച്ചു. സ്കൂളിൽ പോകുന്നത് പോലും നിർത്തേണ്ടിവന്നു. നാട്ടുകാരുടെ പരിഹാസം ഭയന്നായിരുന്നു ഇത്. പത്താം ക്ലാസ് പരീക്ഷ എഴുതിയെങ്കിലും മികച്ച വിജയം നേടിയിട്ടും പ്ലസ് വണ്ണിന് ചേർന്നില്ല. പണിതീരാത്ത വീട്ടിൽ ഒതുങ്ങിക്കൂടുകയായിരുന്നു. അമ്മ കൂലിപ്പണിക്ക് പോകുമ്പോൾ ചിത്രങ്ങൾ വരച്ചാണ് സമയം ചെലവഴിച്ചിരുന്നത്.

മകൾ ചെറുപ്പം മുതൽ ഹോസ്റ്റലിലാണ് പഠിച്ചിരുന്നതെന്നും അവധിക്കാലത്ത് ഏതാനും ദിവസങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നും അമ്മ പറയുന്നു. അതിനാൽ മകൾ ഉന്നയിച്ച ആരോപണങ്ങൾ വിശ്വസിക്കാൻ കുടുംബം തയ്യാറായില്ല.

കോടതി നടപടികൾക്കൊടുവിൽ പ്രോസിക്യൂഷന് ആരോപണങ്ങൾ തെളിയിക്കാനാകാതെ വന്നതോടെ അച്ഛൻ മോചിതനായി. ഇതിനിടെ പ്രായപൂർത്തിയായ പെൺകുട്ടി കാമുകനൊപ്പം വീടുവിട്ടുപോയതായും കുടുംബം പറയുന്നു.

‘പൊന്നുപോലെ വളർത്തിയ മോളാണ്. പരാതിയില്ല. അവൾ നന്നായി ജീവിക്കുന്നതുകണ്ടാൽ മാത്രം മതി. എങ്കിലും ഇനിയൊരച്ഛനും ഈ ഗതി ഉണ്ടാകരുത്’, കണ്ണീരോടെ അച്ഛൻ പറഞ്ഞു. കോടതിയിൽ നിന്ന് നീതി ലഭിച്ചെങ്കിലും നഷ്ടമായ 18 മാസവും കുടുംബം അനുഭവിച്ച മാനസിക വേദനയും തിരിച്ചുപിടിക്കാനാകാത്തതാണ്. ഒരു കേസ് ഒരു കുടുംബത്തിന്റെ ജീവിതത്തെ എത്രത്തോളം തകർക്കുമെന്നതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമായി മാറുകയാണ് ഈ സംഭവം.

Tags: pocso case
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies