കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേന്ദ്രസർക്കാർ 75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷം; മലമ്പുഴ ഉദ്യാന നവീകരണത്തിൽ സംസ്ഥാനത്തിന് വൻവീഴ്ച; പൂർത്തിയായത് 4% മാത്രം; അതൃപ്തി രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 10:35 am IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചയുണ്ടായെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്രസർക്കാർ  75 കോടിയിലേറെ രൂപ അനുവദിച്ചിട്ട് ഒരു വർഷമായിട്ടും നവീകരണം പൂർത്തിയാക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ആകെ നവീകരണ പ്രവർത്തികളുടെ 3.75 ശതമാനം മാത്രമാണ് പൂർത്തിയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടെ നേരിൽ കണ്ട് ഇടപെട്ടാണ് മലമ്പുഴ ഉദ്യാനത്തിന്റെ നവീകരണത്തിനായി 75 കോടിയിലേറെ രൂപ അനുവദിച്ചതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.

എന്നാൽ പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസമാണ് ഉണ്ടായത്. ഉദ്യോഗസ്ഥരും കരാറുകാരും ഉൾപ്പെടെ പലർക്കും വീഴ്ചയിൽ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലമ്പുഴ ഉദ്യാനത്തിലെ നവീകരണ പ്രവർത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ഡിസംബർ 31നകം നവീകരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് കരാറുകാരും ഉദ്യോഗസ്ഥരും അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇനി വീഴ്ച അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നവീകരണ പ്രവർത്തികളുടെ പുരോഗതി ഇനി എല്ലാ മാസവും വിലയിരുത്തും. ഇതിനായി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എല്ലാ രാഷ്‌ട്രീയ പാർട്ടി നേതാക്കളെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്നും സുരേഷ് ഗോപി അറിയിച്ചു. പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും പുരോഗതി പരിശോധിച്ച് സമയബന്ധിതമായി നവീകരണം പൂർത്തിയാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 യിൽ പദ്ധതിയിൽ ഉൾപ്പെടുത്തി 75.86 കോടി രൂപയാണ് കേരളത്തിന്റെ വൃന്ദാവനം എന്നറിയപ്പെടുന്ന മലമ്പുഴക്കായി നൽകിയത്. എന്നാൽ മലമ്പുഴ എംഎൽഎയും, സംസ്ഥാന സർക്കാരും ഗുരുതരമായ വീഴ്ചയാണ് ഉദ്യാന നവീകരണത്തിൽ കാണിക്കുന്നത്. ഒരു വർഷമായി അടച്ചു കിടക്കുകയാണ് ഉദ്യാനം .ഇതിനെതിരെ ബിജെപി വലിയ പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്.

Tags: MALAMBUZHAUnion Minister Suresh GopiRenovation Fund
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies