‘മാറിടം പിടിച്ച് വലിച്ചു, കേബിൾ കൊണ്ട് കഴുത്ത് ഞെരിച്ചു’; പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം; സഹോദരീഭർത്താവിനെതിരെ യുവതിയുടെ പരാതി

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: സഹോദരീഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി യുവതി. മലപ്പുറം തുവക്കാട് സ്വദേശിനിയാണ് തിരൂർ പോലീസിൽ പരാതി നൽകിയത്. പയ്യനങ്ങാടി സ്വദേശി ഫൈസലിനെതിരെയാണ് പരാതി.

സഹോദരിയുടെ വീട്ടിൽ ബെഡ്റൂമിൽ കിടക്കുകയായിരുന്ന യുവതിയെ ഫൈസൽ അതിക്രമിച്ച് കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിലെ ആരോപണം. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭാര്യയെും പ്രതി അതിക്രൂരമായി മർദ്ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

മാറിടത്തിൽ പിടിച്ച് വലിക്കുകയും എക്സ്റ്റൻഷൻ കേബിളിന്റെ ബോക്സ് ഉപയോഗിച്ച് മുഖത്തും കഴുത്തിലും അടിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറയുന്നു. കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചെന്നും കൈയിൽ കടിക്കുകയും കാലിൽ ചവിട്ടുകയും ചെയ്തതായും പരാതിയിലുണ്ട്.

ഫൈസലിന്റെ പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് യുവതികളുടെ ആരോപണം. സംഭവത്തിൽ തിരൂർ പോലീസ് പരാതി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

Share