വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ; ദുബായിലേക്ക് 85 ലക്ഷം അയച്ചതിന്റെ രേഖകളെന്ന് ഇഡി, ഹവാല ഇടപാടെന്ന് അന്വേഷണ സംഘം; സിഎംആർഎൽ-എക്സാലോജിക് കേസിൽ നിർണായക നീക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 09:13 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണായക കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയൻ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചതിന്റെ രേഖകൾ കണ്ടെത്തിയതായി ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വീണയുടെ ഡയറിയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതെന്നാണ് അന്വേഷണ ഏജൻസിയുടെ അവകാശവാദം.

ഓഗസ്റ്റ് 18ന് കോഴിക്കോട്ടെ ഒൻപത് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലാണ് നിർണായക രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും കണ്ടെത്തിയതെന്നാണ് ഇഡി വ്യക്തമാക്കുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടെയും പരിശോധനയിലാണ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതെന്നാണ് അന്വേഷണ ഏജൻസിയുടെ വിശദീകരണം.

വീണ വിജയന്റെ ഡയറിയിൽ 20.05 കോടിയോളം രൂപയുടെ സാമ്പത്തിക ഇടപാടുകളുടെ കണക്കുകൾ ഉണ്ടായിരുന്നതായും ഇഡി പറയുന്നു. ലഭ്യമായ വരുമാനത്തേക്കാൾ കൂടുതലായ തുകയുടെ ഇടപാടുകൾ നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് ഇഡിയുടെ ആരോപണം.

ഇതിനുപുറമെ, മറ്റൊരാളുടെ പേരിൽ എടുത്ത സിം കാർഡിന്റെ ഫോട്ടോയും വീണയുടെ ഡയറിയിൽ നിന്ന് ലഭിച്ചതായി ഇഡി പറയുന്നു. വൈഫൈ ഉപയോഗിക്കുന്നതിനായി സിം എടുത്തതാണെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണമെങ്കിലും ഇന്റർനെറ്റ് കോളുകൾക്കായി സിം ഉപയോഗിച്ചിരിക്കാമെന്നാണ് ഇഡിയുടെ സംശയം. സിം കാർഡ് നൽകിയ വ്യക്തിയും അന്വേഷണ പരിധിയിലാണെന്നാണ് വിവരം.

ഹവാല ഇടപാടെന്ന് ഇഡി

വീണ വിജയനുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹവാല ഇടപാടിന്റെ വിവരങ്ങൾ ലഭിച്ചതായും ഇഡി വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. വരുമാനത്തിനപ്പുറമുള്ള തുക വീണ വിജയൻ കൈകാര്യം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.

മറ്റു വരുമാന സ്രോതസുകളില്ലാത്തതായി അന്വേഷണത്തിൽ കണ്ടെത്തിയ വ്യക്തിക്ക് കോടികളുടെ സാമ്പത്തിക ഇടപാടുകളുണ്ടായതായും ഇഡി ചൂണ്ടിക്കാട്ടുന്നു. വീണ വിജയനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയവരെ കേന്ദ്രീകരിച്ചാണ് സമീപ ദിവസങ്ങളിൽ കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തിയതെന്ന സൂചനയും അന്വേഷണ ഏജൻസി നൽകുന്നു.

ഓഗസ്റ്റ് 18ലെ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദുബായിലേക്ക് പണം കൈമാറിയതുമായി ബന്ധപ്പെട്ട രേഖകൾ, 20.05 കോടിയുടെ ഇടപാടുകളുടെ കണക്കുകൾ, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന പുതിയ കണ്ടെത്തലുകൾ അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ നിർണായകമാകുമെന്നാണ് ഇഡിയുടെ വിലയിരുത്തൽ. സംഭവത്തിൽ തുടർ നടപടികളിലേക്ക് കടക്കുമെന്നും അന്വേഷണ ഏജൻസി വ്യക്തമാക്കി.

Tags: Veena Vijayan ED ProbeExalogic CMRL CaseED Kerala RaidHawala Transaction Investigation
Share
Tweet
SendShare

More News from this section

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

തദ്ദേശവകുപ്പിൽ അനുപമ–ദിവ്യ എസ്. അയ്യർ പോരെന്ന് വാർത്തകൾ; മത്സരവും ചേരിതിരിവും ഇല്ലെന്ന് ദിവ്യ എസ് അയ്യരുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, മന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയതെന്ന് വിശദീകരണം

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

Latest News

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

പിണറായി വിജയനെതിരായ കേസിൽ ഹൈക്കോടതി നിർദേശം; വിധി പഠിച്ച ശേഷം നടപടി,ഇഡി അന്വേഷണം യുഡിഎഫ് നേതാക്കളിലേക്കും വന്നാൽ വരട്ടെ: രമേശ് ചെന്നിത്തല

ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക് സമാധാന നൊബേൽ; അംഗീകാരം അന്താരാഷ്‌ട്ര നീതിക്കായുള്ള പോരാട്ടത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies