‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘സ്വകാര്യ നേട്ടത്തിനായി സ്ഥാനം ഉപയോഗിച്ചിട്ടില്ല’, എൻഎസ്എസിന്റെ ആസ്തി പലമടങ്ങ് വർധിച്ചു, സ്ഥാപനങ്ങൾക്ക് മേന്മയുണ്ടായി; ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ വാഴ്‌ത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 07:50 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നേതൃത്വത്തെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിലെ ഐക്യവും മതേതരത്വവും നിലനിർത്തുന്നതിനായി ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിത്വമാണ് സുകുമാരൻ നായരെന്ന് സ്പീക്കർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പള്ളം എൻഎസ്എസ് കരയോഗം സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സുകുമാരൻ നായരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയത്. നവോത്ഥാന കേരളത്തിന്റെ സാമൂഹിക മുന്നേറ്റത്തിന് എൻഎസ്എസ് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും അതേ പാത പിന്തുടർന്ന് കേരളീയ സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ സുകുമാരൻ നായർ ശക്തമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുമ്പോഴും മറ്റ് സാമൂഹിക വിഭാഗങ്ങളുടെ താൽപര്യങ്ങൾക്ക് അത് വിഘാതമാകാതിരിക്കാൻ സുകുമാരൻ നായർ ശ്രദ്ധിച്ചിട്ടുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ വേണ്ടി അദ്ദേഹം ഒരിക്കലും തന്റെ സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും സമുദായ താൽപര്യം മുൻനിർത്തിയാണ് പ്രവർത്തിച്ചതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

എൻഎസ്എസ് സ്ഥാപനങ്ങളുടെ വളർച്ചയിലും സുകുമാരൻ നായരുടെ നേതൃത്വത്തെ സ്പീക്കർ പ്രത്യേകം പ്രശംസിച്ചു. സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിലും അവ പരിപാലിക്കുന്നതിലും അദ്ദേഹത്തിന് അസാധാരണമായ പ്രാഗൽഭ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുകുമാരൻ നായർ നേതൃത്വം നൽകിയ കാലയളവിൽ എൻഎസ്എസിന്റെ ആസ്തികൾ പലമടങ്ങ് വർധിച്ചെന്നും സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പ്രകടമായ മേന്മയുണ്ടായെന്നും സ്പീക്കർ അവകാശപ്പെട്ടു.

കേരളത്തിലെ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ സുകുമാരൻ നായർ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ഛിദ്രശക്തികളെ എൻഎസ്എസിൽ നിന്ന് അകറ്റിനിർത്തുന്നതിലും അദ്ദേഹം ശ്രദ്ധ പുലർത്തിയെന്നും സ്പീക്കർ അഭിപ്രായപ്പെട്ടു.

സമുദായത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം വിശാലമായ കേരളീയ സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്തുന്നതിനുള്ള നേതൃത്വമാണ് സുകുമാരൻ നായർ നൽകുന്നതെന്നും, നമ്മുടെ കാലഘട്ടം ആവശ്യപ്പെടുന്ന നേതൃത്വമാണ് അദ്ദേഹത്തിന്റേതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Tags: G Sukumaran nairThiruvanchoor Radhakrishnan
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies