15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 04:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം. വനിതാ ഡബിള്‍സില്‍ ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യം സെമിഫൈനലില്‍ കടന്നതോടെ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ 15 വര്‍ഷത്തെ മെഡല്‍ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. സെമിഫൈനലില്‍ ജയിച്ചാല്‍ സ്വര്‍ണത്തിനായുള്ള പോരാട്ടത്തിലേക്ക് ഇന്ത്യന്‍ സഖ്യത്തിന് മുന്നേറാം. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ നാലാം സീഡ് സഖ്യമായ ജിയ യി ഫാന്‍-ഷാങ് ഷു ഷിയാന്‍ കൂട്ടുകെട്ടിനെയാണ് ഗായത്രി-ട്രീസ സഖ്യം വീഴ്‌ത്തിയത്.

ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. സ്‌കോര്‍: 16-21, 21-15, 21-13. ആദ്യ ഗെയിമില്‍ ചൈനീസ് സഖ്യം ആധിപത്യം പുലര്‍ത്തിയെങ്കിലും രണ്ടും മൂന്നും ഗെയിമുകളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. നിര്‍ണായക ഘട്ടങ്ങളില്‍ ഗായത്രിയുടെ ശക്തമായ സ്മാഷുകളും ട്രീസയുടെ മികച്ച നെറ്റ് പ്ലേയുമാണ് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഗായത്രി-ട്രീസ സഖ്യത്തിന്റെ മുന്നേറ്റം.

എന്നാല്‍ ക്വാര്‍ട്ടറില്‍ ശക്തരായ ചൈനീസ് താരങ്ങള്‍ ഇന്ത്യന്‍ സഖ്യത്തിന് കടുത്ത പരീക്ഷണമാണ് സമ്മാനിച്ചത്. ആദ്യ ഗെയിം കൈവിട്ടിട്ടും പതറാതെ തിരിച്ചെത്തിയ ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായ രണ്ട് ഗെയിമുകള്‍ സ്വന്തമാക്കി സെമിഫൈനല്‍ ഉറപ്പിച്ചു. മെഡല്‍ ഉറപ്പായിക്കഴിഞ്ഞെങ്കിലും ഇനി ലക്ഷ്യം ഫൈനലാണ്. സെമിഫൈനലിലെ വിജയം ഗായത്രി ഗോപീചന്ദിനും മലയാളി താരം ട്രീസ ജോളിക്കും ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡലിന്റെ നിറം കൂടുതല്‍ തിളക്കമുള്ളതാക്കാനുള്ള അവസരമാകും.

രാജ്യത്തിന്റെ 15 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ലഭിക്കുന്ന മെഡല്‍ വെങ്കലത്തില്‍ ഒതുങ്ങുമോ, അതോ സുവര്‍ണനിറത്തിലേക്ക് ഉയരുമോ എന്നറിയാന്‍ ഇനി സെമി പോരാട്ടത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് ആരാധകര്‍.

Tags: Quarter-finalWORLD BADMINTON CHAMPIONSHIPTreesa Jolly and Gayatri Gopichandvictory over China’s Jia Yi Fan and Zhang Shu Xian
Share
Tweet
SendShare

More News from this section

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

തൃശൂരിന് തകര്‍പ്പന്‍ തുടക്കം; കാലിക്കറ്റിനെ വീഴ്‌ത്തി ടൈറ്റന്‍സ്, നിഖില്‍ തോട്ടത്തിന് അര്‍ധസെഞ്ചുറി തിളക്കം

ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!

കേരള ക്രിക്കറ്റ് ലീഗിന് ഇനി അംപയറിങ്ങിലും ‘സ്റ്റാര്‍ പവര്‍’; അനന്തപത്മനാഭനടക്കം 15 അംഗ പാനല്‍

Latest News

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

‘വന്ദേ മാതരം’ സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം; കേരളത്തെ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന് അഡ്വ. എസ്. സുരേഷ്

കൊച്ചിയിൽ നിന്ന് കാണാതായ 13കാരി 4,000 കിലോമീറ്റർ അകലെ ഒഡിഷയിലെ നക്സൽ ബാധിത കാട്ടിൽ; അർധരാത്രി മിന്നൽ പരിശോധന നടത്തി കേരള പൊലീസ് രക്ഷപ്പെടുത്തി

ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി തുടരുന്നു; പിന്തുണ പിന്‍വലിച്ച് ഫിഫ വൈസ് പ്രസിഡന്റ് സാന്‍ഡോര്‍ സാന്‍യി

മത്സരത്തിനിടെ വീണ്ടും കുഴഞ്ഞുവീണ് മുസിയാല; ‘ന്യൂറോളജിക്കല്‍ പ്രശ്നം എന്ന് താരം, ചികിത്സ തുടരുന്നു’

ഓണക്കോടിയണിഞ്ഞ് സ്കൂളുകൾ പിരിയുന്നു; ആഗസ്റ്റ് 22 മുതൽ 30 വരെ അവധി, 31ന് ക്ലാസുകൾ വീണ്ടും ആരംഭിക്കും, ഒൻപത് ദിവസത്തെ അവധി

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

അവൾ കസവുടുത്തപ്പോൾ ഓണം കൂടുതൽ സുന്ദരമായി; മലയാളിയുടെ പ്രണയവും പാരമ്പര്യവും കൈത്തറിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies