മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മെസ്സിയുടെ പേരിൽ 206 കോടിയുടെ ധനസമാഹരണം? ജിഎസ്ടി കണ്ടെത്തൽ നിർണായകം; പണത്തിന്റെ ഉറവിടത്തിൽ അടിമുടി ദുരൂഹത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 07:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ നിർണായക കണ്ടെത്തലുമായി ജിഎസ്ടി വകുപ്പ്. മെസ്സിയുടെ വരവിന്റെ പേരിൽ സ്പോൺസർ വൻതോതിൽ ധനസമാഹരണം നടത്തിയെന്നാണ് ജിഎസ്ടി അന്വേഷണത്തിലെ കണ്ടെത്തൽ. സ്പോൺസറുടേതല്ലാത്ത പണം രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് അക്കൗണ്ടിലേക്ക് എത്തിയതായും അന്വേഷണ സംഘം കണ്ടെത്തി.

206 കോടിയിലേറെ രൂപയാണ് രണ്ട് സ്ഥാപനങ്ങളിൽ നിന്ന് സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയതെന്നാണ് ജിഎസ്ടി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഈ തുക വായ്പയായി ലഭിച്ചതാണെന്ന് വ്യക്തമാക്കുന്ന രേഖകളോ ഇതുമായി ബന്ധപ്പെട്ട നികുതി രേഖകളോ ഹാജരാക്കിയിട്ടില്ലെന്നാണ് വിവരം.

പണം എത്തിയതിന് പിന്നാലെ കൈമാറ്റം
സ്പോൺസറുടെ അക്കൗണ്ടിലേക്ക് എത്തിയ വൻതുക അധികം വൈകാതെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും ജിഎസ്ടി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പണത്തിന്റെ ഉറവിടത്തിലും കൈമാറ്റത്തിലും സംശയം ഉയർന്നിട്ടുണ്ട്.

രണ്ട് ധനകാര്യ സ്ഥാപനങ്ങൾ നൽകിയതായി പറയുന്ന തുക യഥാർഥത്തിൽ വായ്പയായിരുന്നോ എന്നതിലും വ്യക്തതയില്ല. ഇതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമല്ലെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന കണ്ടെത്തലുകളിലൊന്ന്.

കേന്ദ്ര ഏജൻസി അന്വേഷണം വേണമെന്ന് ജിഎസ്ടി
ഇടപാടുകളിൽ കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് ജിഎസ്ടി വകുപ്പ്. വൻതുകയുടെ കൈമാറ്റത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നും ജിഎസ്ടി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ നടന്നിട്ടുണ്ടോയെന്നും ഫെമ (FEMA) നിയമത്തിന്റെ ലംഘനം ഉണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കണമെന്നാണ് ജിഎസ്ടി സംഘം ആവശ്യപ്പെട്ടിരിക്കുന്നത്.

ഇടനില അക്കൗണ്ടായി പ്രവർത്തിച്ചോ?
സ്പോൺസറുടെ ബാങ്ക് അക്കൗണ്ട് വൻതുക കൈമാറുന്നതിനുള്ള ഇടനില അക്കൗണ്ടായി ഉപയോഗിച്ചോയെന്ന സംശയവും ജിഎസ്ടി അന്വേഷണ സംഘം ഉന്നയിച്ചിട്ടുണ്ട്. സ്പോൺസറുടെ അക്കൗണ്ട് വിവരങ്ങളും പണമിടപാട് രേഖകളും ശേഖരിച്ച ശേഷമാണ് ജിഎസ്ടി പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചത്. പണത്തിന്റെ യഥാർഥ ഉറവിടം, ഇടപാടുകളുടെ സ്വഭാവം, പണം പിന്നീട് എവിടേക്കാണ് മാറ്റിയത് തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ പരിശോധന ആവശ്യമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

 

Tags: reporterAnto agustinMessi Kerala
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies