ബെംഗളൂരു: കർണാടകയിൽ 40 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള യുവാവുമായുള്ള വിവാഹത്തിൽ നിന്നും യുവതി പിൻമാറി. യുവാവിന്റെ റോൾ മോഡൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് അറിഞ്ഞതോടെയാണ് വിവാഹത്തിൽ നിന്ന് പിന്മാറിയത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പ്രചരിക്കുന്നത്.
ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ യുവാവ് തന്റെ റോൾ മോഡലായി രാഹുൽ ഗാന്ധിയെ രേഖപ്പെടുത്തിയിരുന്നതായി യുവതി ശ്രദ്ധയിൽപ്പെട്ടെന്നാണ് പോസ്റ്റുകളിൽ പറയുന്നത്. ഇതോടെയാണ് വിവാഹാലോചനയിൽ നിന്ന് പിന്മാറിയത്.
‘പരാജിതൻ’ എന്ന് താൻ കരുതുന്ന രാഹുൽ ഗാന്ധിയെ പ്രചോദനമായി കാണുന്ന ഒരാളോടൊപ്പം വിവാഹജീവിതം എങ്ങനെയായിരിക്കുമെന്ന് യുവതി ചോദിച്ചതായും പ്രചരിക്കുന്ന കുറിപ്പുകളിൽ പറയുന്നു.
ആരുഹി റെഡ്ഡി എന്ന യുവതി എന്ന പേരിലുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. യുവാവ് സുന്ദരനും പ്രമുഖ കുടുംബത്തിൽ നിന്നുള്ളയാളും പ്രതിവർഷം 40 ലക്ഷം രൂപ വരുമാനമുള്ളയാളുമാണെന്ന് പോസ്റ്റിൽ പറയുന്നു.
എന്നാൽ യുവാവിന്റെ രാഷ്‌ട്രീയ ചിന്താഗതിയാണ് വിവാഹാലോചനയിൽ നിന്ന് പിന്മാറാൻ കാരണമായത്. രാഹുൽ ഗാന്ധിയെ റോൾ മോഡലായി കാണുന്ന ഒരാളുമായി ഭാവിജീവിതം എങ്ങനെയായിരിക്കുമെന്ന ചോദ്യമാണ് യുവതി ഉന്നയിച്ചത്.
അതേസമയം, സംഭവം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് 21ന് വൈറലായ അവകാശവാദം ദേശീയ മാദ്ധ്യമങ്ങളിൽ അടക്കം ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ ഈ അവകാശവാദങ്ങൾ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്തായിലും കഥയായാലും ജീവിതമായാലും സംഭവം വൈറലായിട്ടുണ്ട്.















