കോഴിക്കോട്: ഇതരമതസ്ഥരായ യുവതിയുവാക്കളെ ഇസ്ലാമിക മതത്തിലേക്ക് മാറ്റാനുള്ള ശ്രമം നടത്തുന്ന അൺമാസ്കിങ് ഏത്തിസം സലഫി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ ദുരൂഹം.
സോഷ്യൽ മീഡിയ കേന്ദ്രീകരിച്ച് ആസൂത്രിതമായ മതപ്രചാരണമാണ് ‘അൺമാസ്കിങ് ഏത്തിസം’ എന്ന സലഫി ഗ്രൂപ്പ് നടത്തുന്നത്. ഇതരമതസ്ഥരായ യുവതീയുവാക്കളെയാണ് സംഘം ലക്ഷ്യം വക്കുന്നത്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണ്.
തീവ്ര മത ചിന്താഗതിക്കാരായ മുജാഹിദ്ദീൻ ഗ്രൂപ്പാണ് ആണ് പ്രധാനമായും ഇതിന് പിന്നിൽ. പൊതുജനങ്ങൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുകയാണ് ഇവരുടെ ഒരു രീതി. കൂടാതെ യുവാക്കളെ കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വിവിധ വിഷയങ്ങളിൽ സംവാദങ്ങളും ആശയപ്രചാരണവും ഇവർ നടത്താറുണ്ട്. മതവിശ്വാസവുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉന്നയിക്കുന്നവരെയും നിരീശ്വരവാദ ആശയങ്ങളോട് താൽപര്യമുള്ളവരെയും കേന്ദ്രീകരിച്ചുള്ള ഇടപെടലുകളാണ് പ്രധാനമായും നടത്തുന്നത്. കോഴിക്കോട് ബീച്ചിൽ ഇവർ നിരന്തരം എത്തി ഇതേ പരിപാടി നടത്തുന്നുണ്ട്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ ഇവർ സജീവമാണ്. മതവിശ്വാസവുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കുന്നവരുമായി സോഷ്യൽ മീഡിയയിലൂടെ സംവദിക്കുകയും പിന്നീട് അവരെ നിരന്തരം ലക്ഷ്യമിടുന്നതുമാണ് അവരുടെ രീതി.
ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ ബന്ധങ്ങളും പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സോഷ്യൽ മീഡിയ വഴി നടക്കുന്ന സംഘടിത മതപ്രചാരണങ്ങളുടെ സാമ്പത്തിക ഉറവിടം, സംഘാടകർ, ഫണ്ടിംഗ് സംവിധാനം, വിദേശ ബന്ധങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.