വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2026, 11:52 am IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി: വിവേകാനന്ദ കേന്ദ്രം, കന്യാകുമാരി അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണന്‍ജി അന്തരിച്ചു. ലാളിത്യവും സമര്‍പ്പണവും നിറഞ്ഞ ജീവിതം നയിച്ച അദ്ദേഹം യഥാര്‍ഥ കര്‍മയോഗിയായിരുന്നു. രാഷ്‌ട്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ച ബാലകൃഷ്ണന്‍ജിയുടെ വിയോഗം വിവേകാനന്ദ കേന്ദ്രത്തിനും ദേശീയ സേവനരംഗത്തിനും വലിയ നഷ്ടമാണ്. 1937 മേയില്‍ തൃശൂര്‍ പഴയന്നൂരിലെ വെങ്ങാനെല്ലൂരില്‍ ജനിച്ച ബാലകൃഷ്ണന്‍ജി ചേലക്കര ഗവ. ഹൈസ്‌കൂള്‍, തൃശൂര്‍ കേരളവര്‍മ കോളേജ്, കോയമ്പത്തൂര്‍ എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേഷന്‍ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1957ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ ചേര്‍ന്ന അദ്ദേഹം 16 വര്‍ഷത്തോളം രാജ്യത്തിന്റെ വിവിധ അതിര്‍ത്തി മേഖലകളില്‍ സേവനമനുഷ്ഠിച്ചു.

1973ല്‍ വ്യോമസേനയിലെ ഉദ്യോഗം ഉപേക്ഷിച്ച് ഏകനാഥ് റാനഡേജിയുടെ ആഹ്വാനം സ്വീകരിച്ചാണ് വിവേകാനന്ദ കേന്ദ്രത്തിന്റെ ആദ്യ ബാച്ചിലെ ‘ജീവന്‍വ്രതി’യായി അദ്ദേഹം മാറിയത്. കുടുംബജീവിതം ഉപേക്ഷിച്ച് പൂര്‍ണസമയ രാഷ്‌ട്രസേവനത്തിനായി ജീവിതം സമര്‍പ്പിച്ച അദ്ദേഹം പിന്നീട് വിവേകാനന്ദ കേന്ദ്രത്തിന്റെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അരുണാചല്‍ പ്രദേശില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം വനവാസി മേഖലകളില്‍ വീടുവീടാന്തരം സഞ്ചരിച്ച് കുട്ടികളെ കണ്ടെത്തുകയും വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്തു. ഇതിലൂടെ പ്രദേശത്തിന്റെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങള്‍ കൊണ്ടുവരാനും അദ്ദേഹത്തിന് സാധിച്ചു.

സ്വാമി വിവേകാനന്ദന്റെ ഭാരതപരിക്രമയെ അനുസ്മരിപ്പിച്ച് കൊല്‍ക്കത്ത മുതല്‍ കന്യാകുമാരി വരെ 347 ദിവസം കൊണ്ട് 22,000 കിലോമീറ്റര്‍ സഞ്ചരിച്ച ചരിത്രയാത്രയുടെ മുഖ്യസൂത്രധാരനും ബാലകൃഷ്ണന്‍ജിയായിരുന്നു. വിവേകാനന്ദ കേന്ദ്രത്തിന്റെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ച അദ്ദേഹം കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളും ദൗത്യങ്ങളും ലോകമെമ്പാടും എത്തിക്കുന്നതിനായി അഹോരാത്രം പ്രവര്‍ത്തിച്ചു.

ഉന്നത പദവികള്‍ വഹിച്ചപ്പോഴും ലാളിത്യവും വിനയവും ജീവിതത്തിന്റെ മുഖമുദ്രയായി അദ്ദേഹം നിലനിര്‍ത്തി. അഖിലേന്ത്യാ പ്രസിഡന്റ് പോലുള്ള ഉന്നത പദവി വഹിച്ചിരുന്നപ്പോഴും സ്വന്തമായി ഒരു കാര്‍ പോലും ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ജീവിതം ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും മാതൃകയായിരുന്നു. പി. പരമേശ്വര്‍ജിക്കുശേഷമാണ് ബാലകൃഷ്ണന്‍ജി വിവേകാനന്ദ കേന്ദ്രത്തിന്റെ അധ്യക്ഷപദവി ഏറ്റെടുത്തത്. പരമേശ്വര്‍ജിയുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന് കേന്ദ്രത്തിന്റെ വളര്‍ച്ചയിലും സേവനപ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിലും നിര്‍ണായക പങ്കുണ്ടായിരുന്നു. ബാലകൃഷ്ണന്‍ജിയുടെ ത്യാഗപൂര്‍ണമായ ജീവിതവും രാഷ്‌ട്രസേവനവും വരുംതലമുറകള്‍ക്ക് എന്നും പ്രചോദനമായിരിക്കും.

Tags: passed awayvivekanandha kendranational presidentbalakrishnan g
Share
Tweet
SendShare

More News from this section

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies